താൾ:56A5728.pdf/94

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 78 —

(2) സകൎമ്മകക്രിയകൾക്കു മാത്രം രണ്ടു പ്രയോഗങ്ങൾ
ഉള്ളൂ. അകൎമ്മകക്രിയകൾക്കു കൎമ്മമില്ലാത്തതുകൊണ്ടു കൎമ്മ
ണിപ്രയോഗമില്ല; കൎത്തരിപ്രയോഗം മാത്രമേയുള്ളൂ. അതു
കൊണ്ടു അകൎമ്മകധാതുവിനോടു പെടുധാതു ചേൎക്കാറില്ല.

(3) കൎത്തരിപ്രയോഗത്തിൽ ക്രിയക്കുണ്ടാക്കുന്ന രൂപങ്ങളെ
കൎമ്മണിപ്രയോഗത്തിലും ഉണ്ടാകും.

വിളിക്കപ്പെടുകയാൽ, വിളിക്കപ്പെട്ട, വിളിക്കപ്പെട്ടാൽ.

(4) കൎമ്മത്തിന്നു പ്രാധാന്യംവരുത്തുവാനും ക്രിയയുടെ ക
ൎത്താവാരെന്നു നിശ്ചയമില്ലെന്നു കാണിപ്പാനും കൎമ്മണിപ്ര
യോഗം ഉപയോഗിക്കും.

2. പ്രകാരം.

117. ക്രിയ കാണിക്കുന്ന വ്യാപാരം ഏതുവിധത്തിൽ നട
ക്കുന്നുവെന്നു കാണിക്കുന്ന ക്രിയാരൂപത്തിന്നു പ്രകാരം എന്നു
പേർ.

118. വെറും ക്രിയാവ്യാപാരത്തെ മാത്രം കാണിക്കുന്ന
ക്രിയാരൂപത്തിന്നു നിൎദ്ദേശകം എന്നു പേർ.

(i) ഈശ്വരൻ ലോകങ്ങളെ സൃഷ്ടിച്ചു; മനുഷ്യരെ സംരക്ഷിക്കുന്നു; ദുഷ്ട
രെ ശിക്ഷിക്കും. സത്യം സദാ ജയിക്കും. ജയിച്ചു, ജയിക്കുന്നു, ജയിക്കും മുത
ലായ ക്രിയാരൂപങ്ങൾ ജയിക്കുക എന്ന വ്യാപാരം നടക്കുന്നു എന്നുമാത്രമല്ലാതെ
അതു ഏതുവിധത്തിൽ നടക്കുന്നു എന്നു കാണിക്കാത്തതുകൊണ്ടു ഈ രൂപങ്ങളെ
നിൎദ്ദേശകപ്രകാരം എന്നു പറയും.

119. (1) അപേക്ഷ, കല്പന, അനുവാദം മുതലായ അൎത്ഥ
ങ്ങളെ കാണിക്കുന്ന ക്രിയാരൂപത്തിന്നു നിയോജകപ്രകാരം
എന്നു പറയും.

(2) നിയോജകപ്രകാരത്തിൽ ഉത്തമപുരുഷന്റെയും പ്ര
ഥമപുരുഷന്റെയും രൂപങ്ങൾ ഉണ്ടാക്കുവാനായിട്ടു ഒന്നാം
ക്രിയാനാമത്തോടു 'ആട്ടെ' പ്രത്യയം ചേൎക്കും.

"https://ml.wikisource.org/w/index.php?title=താൾ:56A5728.pdf/94&oldid=197364" എന്ന താളിൽനിന്ന് ശേഖരിച്ചത്