താൾ:56A5728.pdf/69

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 53 —

(5) തുപ്രത്യയത്തിന്നു നകാരം ആഗമം വന്നിട്ടു ന്തു ആകും.
നൊ+തു = നൊ+ൻ+തു = നൊന്തു; വെ+തു = വെ+ൻ+തു = വെന്തു.

(6) പൂൎവ്വസവൎണ്ണാദേശത്താൽ ന്തു എന്നതു ന്നു ആകും.
ന്തു = ൻ+തു = ൻ+നു = ന്നു.
ചെൽ+ന്തു = ചെന്നു; നട+ന്തു = നടന്നു; കട+ന്തു = കടന്നു; നിൽ+
ന്തു = നിന്തു = നിന്നു.

(7) താലവ്യത്തിൽ അവസാനിക്കുന്ന ധാതുക്കളിൽ ന്തുപ്ര
ത്യയത്തിന്നു പൂൎവ്വസവൎണ്ണാദേശം വന്നിട്ടു ഞ്ചു ആകും. പൂൎവ്വ
സവൎണ്ണാദേശത്താൽ ഞ്ചു എന്നതു ഞ്ഞു ആകും.
വലഞ്ഞു, മാഞ്ഞു, പാഞ്ഞു, നനഞ്ഞു, വളഞ്ഞു, കരിഞ്ഞു, പൊളിഞ്ഞു, അഴി
ഞ്ഞു, ഒഴിഞ്ഞു, തേഞ്ഞു, കുറഞ്ഞു, കവിഞ്ഞു.
(i) ഈ ധാതുക്കളുടെ വൎത്തമാനത്തിൽ അബലപ്രകൃതിയിൽ ഉക എന്ന വി
കരണം പ്രായേണ വരുന്നു.

(8) ൺ, ൾ, ഴ് എന്ന വൎണ്ണങ്ങളിൽ അവസാനിക്കുന്ന ധാ
തുക്കളിൽ പൂൎവ്വസവൎണ്ണാദേശത്താൽ ന്തു എന്നുതു ണ്ടു ആകും.
ൺ. കൺ+ന്തു = കൺ+ൻ+തു = കൺ+ൺ+തു = കൺ+ൺ+
ടു = കൺ+ടു = കണ്ടു; ഉൺ+ന്തു = ഉണ്ടു; പൂൺ+ന്തു = പൂണ്ടു.
ള്. അരൾ+ന്തു = അരൾ+ൺ+തു = അരൾ+ൺ+ടു = അര+
ണ്ടു = അരണ്ടു; ഇരുൾ+ന്തു = ഇരുണ്ടു; ഉരുൾ+ന്തു = ഉരുണ്ടു; വറൾ+ന്തു=
വരണ്ടു; നീൾ+ന്തു = നീണ്ടു; കൊണ്ടു; മുരണ്ടു, പിരണ്ടു.
ഴ്. ആഴ്+ന്തു = ആഴ്+ണ്ടു = ആണ്ടു.

ജ്ഞാപകം - ധാതുവിന്റെ അന്തത്തിലേ ൺ, ഴ്, ൾ എന്നീ വൎണ്ണ
ങ്ങൾ ലോപിക്കും.

(9) ഴ്+ന്തു എന്നതിന്നു പകരം ചില ഴകാരാന്തധാതുക്ക
ളിൽ ണു വരും.
വാഴ്+ന്തു = വാണു; വീഴ്+ന്തു = വീണു; കേഴ്+ന്തു = കേണു.

(10) ചില ഴകാരാന്തധാതുക്കളിൽ ണ്ണു വരും.
കമിഴ്+ന്തു = കമിണ്ണു; കവിഴ്+ന്തു = കവിണ്ണു; അമിഴ്+ന്തു = അമിണ്ണു.

"https://ml.wikisource.org/w/index.php?title=താൾ:56A5728.pdf/69&oldid=197339" എന്ന താളിൽനിന്ന് ശേഖരിച്ചത്