താൾ:56A5728.pdf/68

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 52 —

(1) എയ്യാദികളിൽ മാത്രം തു വരും. മറ്റുധാതുക്കളിൽ
അതു പല വിധത്തിലും മാറിപ്പോകും.

എയ്തു, കൊയ്തു, ചെയ്തു, നെയ്തു, പെയ്തു, പൊയ്തു, വീതു, പണിതു. തൊഴുതു,
ഉഴുതു, പൊരുതു.

(i) ഇവ എയ്യാദികൾ ആകുന്നു. ഇവ അബലക്രിയകൾ.

(2) ഓഷ്ഠ്യസ്വരങ്ങളിലും , ആ, ഋ, ർ എന്നീ വൎണ്ണങ്ങളി
ലും അവസാനിക്കുന്ന ബലക്രിയകളിൽ തുപ്രത്യയം സവൎണ്ണാ
ഗമത്താൽ ത്തു ആകും.

അ. മണത്തു, കനത്തു, ഉരത്തു.
ആ. കാത്തു.
ഉ. എടുത്തു, ഉടുത്തു, കൊടുത്തു, പകുത്തു, പഴുത്തു, മുഴുത്തു, തണുത്തു.
ഊ. പൂത്തു, മൂത്തു.
ഒ. ഒത്തു.
ഓ. കോത്തു, തോത്തു.
ഋ. മധൃത്തു, എതൃത്തു, കളൃത്തു.
ർ. പാൎത്തു, ചേൎത്തു, നേൎത്തു, ഓൎത്തു, ആൎത്തു, കയൎത്തു, വിയൎത്തു.

(3) താലവ്യസ്വരങ്ങളുടെ പിന്നിൽ ത്തു എന്നതു സവൎണ്ണാ
ദേശത്താൽ ച്ചു ആകും.

അടിച്ചു, ഇടിച്ചു, കളിച്ചു, പറിച്ചു, വ്യസനിച്ചു, നാണിച്ചു, തേച്ചു, കൈച്ചു,
വെച്ചു.

(4) കു, ടു, റു എന്നീ സംവൃതാന്തവൎണ്ണങ്ങളിൽ അവസാ
നിക്കുന്ന ധാതുക്കളിൽ തുപ്രത്യയത്തിന്നു പൂൎവ്വസവൎണ്ണാദേശം
വന്നിട്ടു ക്കു, ട്ടു, റ്റു എന്നാകും.

കു + തു = ൿ + തു = ൿ + കു = ക്കു; ടു + തു = ട് + തു = ട് + ടു = ട്ടു;
റു + തു = റ് + റു = റ്റു. പുകു + തു = പുക്കു; മികു + തു = മിക്കു; തകു + തു =
തക്കു; ഇടു + തു = ഇട്ടു; പെടു + തു = പെട്ടു; തൊടു + തു = തൊട്ടു; പെറു +
തു = പെറ്റു; അറു + തു = അറ്റു.

ജ്ഞാപകം. - ഇവിടെ ധാതുവിന്റെ അന്ത്യസംവൃതം ലോപിക്കും.

"https://ml.wikisource.org/w/index.php?title=താൾ:56A5728.pdf/68&oldid=197338" എന്ന താളിൽനിന്ന് ശേഖരിച്ചത്