താൾ:56A5728.pdf/70

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 54 —

ജ്ഞാപകം.- കാലാൎത്ഥങ്ങളിലുള്ള വിശേഷങ്ങളെ സൂചിപ്പിക്കുന്ന കാല
വിഭാഗങ്ങളെക്കുറിച്ചു ക്രിയാസമാസത്തിൽ പറയും.

പരീക്ഷ. (70 — 77.)

1. ധാതു എന്നാൽ എന്തു? 2. ധാതുവിൽനിന്നു പ്രകൃതി എങ്ങനെ ഉണ്ടാ
ക്കുന്നു? 3. പ്രകൃതി ഉണ്ടാക്കുവാനായിട്ടു ചേൎക്കുന്ന പ്രത്യയങ്ങൾക്കു എന്തു പേർ?
4. വികരണങ്ങളെ പറക. 5. പ്രകൃതികൾ എത്ര വിധം? അവയെ വിവരി
ക്കുക. 6. പ്രയോജ്യകൎത്താവു, പ്രയോജകൎത്താവു ഇവ തമ്മിൽ എന്തു ഭേദം?
7. പ്രയോജകപ്രകൃതി എന്നാൽ എന്തു? 8. ധാതുവിന്റെ അൎത്ഥമെന്തു? 9. ഈ
അൎത്ഥത്താൽ ഉണ്ടാകുന്ന ക്രിയാഭേദങ്ങൾ ഏവ? 10. ക്രിയക്കു രൂപഭേദം എങ്ങ
നെ ഉണ്ടാകും? 11. കാലം, പ്രകാരം, പ്രയോഗം എന്നാൽ എന്തു? 12. ഏതു
കാലരൂപത്തിൽനിന്നു ധാതു നിശ്ചയിക്കാം? 13. ഏതു കാലത്തിൽ ധാതുവി
നോടും, ഏതിൽ പ്രകൃതിയോടും പ്രത്യയം ചേൎക്കും? 14. ഭൂതപ്രത്യയങ്ങൾ ഏവ?
15. ഇപ്രത്യയം ഏതുവിധം ധാതുക്കളിൽ വരും? 16. തുപ്രത്യയം ഏതു ധാതു
ക്കളിൽ വരും? 17. തൂ എങ്ങനെയെല്ലാം മാറിപ്പോകും എന്നു പൂണ്ണമായി
വിവരിക്കുക.

iii. പുരുഷപ്രകരണം. (i. 77 - 80.)

78. (1) ഉത്തമപുരുഷനിലേ ഏകവചനപ്രത്യയങ്ങളായ
എൻ, ഏൻ എന്നിവയിൽ ഏൻ വൎത്തമാനത്തിലും ഭൂതത്തി
ലും, എൻ ഭാവിയിലും വരും.
ഏക: കൊടുക്കുന്നേൻ, കൊടുത്തേൻ, കൊടുക്കുവെൻ, കൊടുപ്പെൻ.
ബഹു: കൊടുക്കുന്നോം, കൊടുത്തോം, കൊടുക്കോം, കൊടുപ്പോം.
(i) ഈ പ്രത്യയങ്ങൾ ചേരുമ്പോൾ ക്രിയകളുടെ അന്ത്യമായ ഉകാരം ലോ
പിക്കും. കൊടുക്കുന്നു+ഏൻ = കൊടുക്കുന്നേൻ. എന്നാൽ കൊടുക്കുവെൻ
എന്നതിൽ ലോപം ഇല്ല.

(2) ഭൂതകാലത്തിൽ ഇപ്രത്യയത്തിന്റെ പിന്നിൽ യകാ
രമോ നകാരമോ വികല്പമായ്വരും.
ചൊല്ലി+ആൻ = ചൊല്ലി+ന്+ആൻ = ചൊല്ലിനാൻ; പോയി+ആർ =
പോയാർ, പോനാർ. (ii. 80. 2.)

"https://ml.wikisource.org/w/index.php?title=താൾ:56A5728.pdf/70&oldid=197340" എന്ന താളിൽനിന്ന് ശേഖരിച്ചത്