താൾ:56A5728.pdf/45

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 29 —

(3) മുൻവ്യഞ്ജനം പിൻവ്യഞ്ജനത്തിന്റെ സവൎണ്ണമായി
മാറുന്നുവെങ്കിൽ അതിന്നു പരസവൎണ്ണാദേശം എന്നും,
പിൻവ്യഞ്ജനം മുൻവ്യഞ്ജനത്തിന്റെ സവൎണ്ണമായ്മാറുന്നു
വെങ്കിൽ അതിന്നു പൂൎവ്വസവൎണ്ണാദേശം എന്നും പേർ.

(i) ചെം + കദളി എന്നതിൽ അന്ത്യമകാരത്തിന്റെ പിന്നിൽ കണ്ഠ്യമായ
കകാരം വരുന്നതുകൊണ്ടു മകാരത്തിന്റെ സ്ഥാനത്തു കവൎഗ്ഗത്തിലേ അനുനാ
സികമായ ങകാരം വരും. ഈ ങകാരം പിൻവരുന്ന കകാരത്തിന്റെ സവ
ൎണ്ണമാകയാൽ പരസവൎണ്ണാദേശം എന്നു പേർ, ചെം + കദളി =
ചെങ് + കദളി = ചെങ്‌കദളി = ചെങ്കദളി.

ജ്ഞാപകം.— ങ്‌ക ങ്ക എന്നിവ രണ്ടും ഒന്നു തന്നേ എങ്കിലും ചിലപ്പോൾ
ങ്ക എന്നതു ൻക എന്നതിന്നു പകരം ലിപിയിൽ ഉപയോഗിക്കാറുണ്ടു. മാൻ +
കുട്ടി = മാങ്കുട്ടി. എന്നാൽ മാൻകുട്ടി എന്നെഴുതുന്നതു നന്നു.

(ii) കൺ + തു എന്നതിൽ മൂൎദ്ധന്യമായ ണകാരത്തിന്റെ പിന്നിൽ ദന്ത്യ
മായ തകാരം വന്നിരിക്കയാൽ ദന്ത്യത്തിന്നു മൂൎദ്ധന്യം ആദേശം വരും, അല്പ
പ്രാണവും അഘോഷവും ആയ തകാരത്തിന്നു പകരം അല്പപ്രാണവും അഘോ
ഷവും ആയ ടകാരം വരുന്നു. കൺ + ടു = കണ്ടു (ii. 42) ഇവിടെ പൂൎവ്വവൎണ്ണ
ത്തിന്റെ സവൎണ്ണം ആദേശം വന്നിരിക്കയാൽ ഇതിന്നു പൂൎവ്വവൎണ്ണദേ
ശം എന്നു പേർ.

(1) പരസവൎണ്ണാദേശം.

41. (1) ൻ, മ് ഇവയുടെ പിന്നിൽ വ്യഞ്ജനം വന്നാൽ
ഇവക്കു പരസവൎണ്ണം ആദേശമായ്വരും.

നകാരം. വൻ + കടൽ = വങ്കടൽ, അവൻ + ചൊന്നാൻ = അവഞ്ചൊ
ന്നാൻ, അവൻ + ഞാൻ = അവഞ്ഞാൻ, എൻ + പോറ്റി = എമ്പോറ്റി.

മകാരം. കൊടും + കാറ്റു = കൊടുങ്കാറ്റു, കടും + ചോര = കട്ടഞ്ചോര,
വരും + തോറും = വരുന്തോറും, പെരിം + പട = പെരിമ്പട.

(2) മുൻ, പൊൻ, പിൻ എന്നിവയുടെ അന്ത്യനകാര
ത്തിന്റെ പിന്നിൽ ഖരം വന്നാൽ നകാരത്തിന്നു ലകാരവും
ചിലപ്പോൾ ആദേശമായ്വരും.

"https://ml.wikisource.org/w/index.php?title=താൾ:56A5728.pdf/45&oldid=197315" എന്ന താളിൽനിന്ന് ശേഖരിച്ചത്