താൾ:56A5728.pdf/46

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 30 —

മുൻ + കാഴ്ച = മുല്ക്കാഴ്ച, തിരുമുൻ + പാടു = തിരുമുല്പാടു. പൊൻ + താർ =
പൊല്ത്താർ, പൊല്ക്കലാശം.

(3). ണകാരത്തിന്റെ പിന്നിൽ താലവ്യം വന്നാൽ ണകാ
രം ഞകാരമാകും.

വെൺ + ചവരി = വെഞ്ചവരി, മൺ + ചിറ = മഞ്ചിറ.

(i) മൺകുടം, മങ്കുടം. പെൺകുട്ടി, പെങ്കുട്ടി. ആൺകുട്ടി, ആങ്കുട്ടി.
എന്നിങ്ങനെ ഉച്ചാരണത്തിൽ രണ്ടുവിധം ഉണ്ടെങ്കിലും, ആദ്യരൂപങ്ങളേ
എഴുതുന്നുള്ളു.

(4) ലകാരത്തിന്റെ പിന്നിൽ ഖരം വന്നാൽ പരസവൎണ്ണം
വികല്പമാകുന്നു.

കടൽ + കാക്ക = കടൿ +. കാക്ക = കടക്കാക്ക, കടല്ക്കാക്ക; കൽ + കുഴി =
കക്കുഴി, കല്ക്കുഴി; കപ്പൽ + ചിലവു = കപ്പചിലവു; കപ്പൽച്ചിലവു: തുന്നൽ + പ
ണി = തുന്നപ്പണി, തുന്നൽപ്പണി; മേൽ + തരം = മേത്തരം.

ജ്ഞാപകം.— വ്യഞ്ജനത്തിന്നു പിൻവരുന്ന വ്യഞ്ജനത്തിന്നു ദിത്വം
വന്നതിനെ സൂക്ഷിക്കുക.

2. പൂൎവ്വസവൎണ്ണാദേശം

42, ടവൎഗ്ഗത്തിന്നു പിന്നിൽ തവൎഗ്ഗം വന്നാൽ തവൎഗ്ഗത്തി
ന്നു പൂൎവ്വസവൎണ്ണം ആദേശമായ്വരും.

ഇട് + തു = ഇട് + ടു = ഇട്ടു, വിട് + തു = വിട്ടു, കെട് + തു = കെട്ടു, തൊ
ട് + തു = തൊട്ടു, പെട് + തു = പെട്ടു, ഉൺ + തു = ഉൺ + ടു = ഉണ്ടു, കൺ +
തു = കണ്ടു.

വെൺ + നെയി = വെൺ + ണെയി = വെണ്ണെയി (ഉച്ചാരണദൂഷ്യത്താൽ
വെണ്ണ). എൺ + നൂറു = എൺ + ണൂറു = എണ്ണൂറു, കൺ + നീർ = കണ്ണീർ,
തൺ + നീർ = തണ്ണീർ, വിൺ + തലം = വിണ്ടലം, വെൺ + തേക്കു = വെ
ണ്ടേക്കു.

3. ഉഭയാദേശം.

43. (3) പരസവൎണ്ണാദേശവും പൂൎവ്വസവൎണ്ണാദേശവും
ഒരു പദത്തിൽ തന്നേ പ്രവൃത്തിച്ചു കാണും. അതിന്നു ഉഭ
യാദേശം എന്നു പേർ ഇരിക്കട്ടെ.

"https://ml.wikisource.org/w/index.php?title=താൾ:56A5728.pdf/46&oldid=197316" എന്ന താളിൽനിന്ന് ശേഖരിച്ചത്