താൾ:56A5728.pdf/44

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 28 —

(1) ഏണം എന്നതു ഉച്ചാരണദോഷത്താൽ എണം എന്നും, അണം എന്നും
ആയ്മാറിയിരിക്കുന്നു. നടക്കേണം, നടക്കെണം, നടക്കണം.

(4) അന്തമകാരത്തിൻറെ പിന്നിൽ ഉം അവ്യയവും പെടു
ധാതുവും വന്നാൽ മകാരം ലോപിക്കും.

മരം + ഉം = മര + ഉം വകാരാഗമാൽ, മര + വ് + ഉം = മരവും, ദേഹ
വും, ജ്ഞാനവും, മോക്ഷവും, കടവും. ഭയം + പെടുക = ഭയ + പെടുക. സവ
ൎണ്ണാഗമത്താൽ, ഭയ + പ് + പെടുക = ഭയപ്പെടുക. കഷ്ടപ്പെട്ട, നഷ്ടപ്പെട്ടു,
ദോഷപ്പെടും.

(5) മകാരത്തിൻറെ പിന്നിൽ ആക, ആക്ക എന്ന ക്രിയ
കൾ വന്നാൽ ചിലപ്പോൾ മകാരം ലോപിക്കും.

വശം + ആയി = വശ + ആയി = വശായി; നാനാവിധം + ആക്കി =
നാനാവിധമാക്കി.

(i) ഇവിടെ അ, ആ എന്ന രണ്ടിന്നും സവൎണ്ണദീൎഘം ആദേശം വന്നി
രിക്കുന്നു.

കാണം + അവകാശം = കാണ + അവകാശം = കാണാവകാശം, ജന്മം +
അവകാശം = ജന്മാവകാശം, കാണം + അധികാരി = കാണ + അധികാരി =
കാണാധികാരി (ധികാരലോപത്താൽ) കാണാരി.

(c) വ്യഞ്ജനാദേശം.

40. (1) മലയാളപദങ്ങൾ ൺ, ൻ, മ് (ം), യ്, ർ, റ്,
ല് (ൽ), ൾ (ള് ), ഴ് എന്നീ വ്യഞ്ജനങ്ങളിൽ അവസാനിക്കും.

(1) സംസ്കൃതം മുതലായ അന്യഭാഷകളിലേ പദങ്ങൾ മറ്റു വ്യഞ്ജനങ്ങളിൽ
അവസാനിക്കുന്നുവെങ്കിൽ ഉച്ചാരണാൎത്ഥമായി പദാന്തത്തിൽ സംവൃതം വരും.
ജഗത് - ജഗത്തു; ഭിഷൿ - ഭിഷക്കു ; രാട് - രാടു ; ആക്കട് - ആക്ടു; കോൎട് -
കോൎട്ടു; ഖത്ത് - കത്തും (ii. 24. 4.)

(2) പദങ്ങളുടെ ആദ്യവും അന്ത്യവും ആയ വ്യഞ്ജനങ്ങൾ
ഒന്നിച്ചു വരുമ്പോഴും, പദമദ്ധ്യത്തിൽ ഭിന്നസ്ഥാനങ്ങളിൽ
നിന്നുണ്ടായ വ്യഞ്ജനങ്ങൾ വരുമ്പോഴും വ്യജനാദേശസ
ന്ധിക്കു സംഗതി വരും.

"https://ml.wikisource.org/w/index.php?title=താൾ:56A5728.pdf/44&oldid=197314" എന്ന താളിൽനിന്ന് ശേഖരിച്ചത്