താൾ:56A5728.pdf/43

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 27 —

(3) ഒറ്റഹ്രസ്വമുള്ള വൃഞ്ജനാന്തപദങ്ങളുടെ പിന്നിൽ
സ്വരം വന്നാൽ അന്ത്യവ്യഞ്ജനത്തിന്നു സവൎണ്ണം വരും.

കൺ + ഇല്ല = കണ്ണില്ല; മരുത് + ഇനു = മരുത്തിന്നു; സ്വം + ഉ = സ്വമ്മു;
പെൺ + അല്ല = പെണ്ണല്ല; വാൿ+ ഉ = വാക്കു, രാട് + ഇനു = രാട്ടിനു.

ജ്ഞാപകം.— ഈ സവൎണ്ണാഗമത്തെ ചിലർ ദ്വിതം എന്നും പറയും.

(b) വ്യഞ്ജനലോപം.

39. (1) കൊള്ളു, കൊള്ളാം, കള, കൂടെ എന്നിവയുടെ
ആദ്യകകാരം സംഹിതയിൽ ലോപിക്കാറുണ്ടു.

ചെയ്തു + കൊള്ളു = ചെയ്തു + ഒള്ളു = ചെയ്തു + ഓളു = ചെയ്തോളു. എടു
ത്തോളു, കണ്ടു + കൊൾവിൻ = കണ്ടോളിൻ.

(i) ഇവിടെ ലോപത്താൽ ഉണ്ടായ നഷ്ടത്തിന്നു പരിഹാരമായി ഒകാരം
ദീൎഘമായിരിക്കുന്നു. ഇതിന്നു ക്ഷതിപൂരകന്യായം എന്നു പേർ ഇരിക്കുട്ടെ.

ചെയ്തു + കൊള്ളാം = ചെയ്തു + ഒള്ളാം = ചെയ്തു + ഓളാം = ചെയ്തോളാം.
എറിഞ്ഞു + കള = എറിഞ്ഞ് + അള = എറിഞ്ഞള, വെച്ചു + കൊൾക = വെച്ചു +
ഒൾക = വെച്ചു + ഒൾ = വെച്ചു + ഒ = വെച്ച് = വെച്ചൊ.

(ii) കൊൾക എന്നതിലേ ഒകാരം മാത്രം ശേഷിച്ചു വെച്ചൊ, വായിച്ചൊ,
കേട്ടൊ മുതലായ വിധിരൂപങ്ങൾ ഭാഷയിൽ നടപ്പായിരിക്കുന്നു. അതു
പോലെ വെച്ചു + അയക്ക = വെച്ചു + ഏ = വെച്ചേ എന്ന വിധിരൂപവും നട
പ്പായിരിക്കുന്നു.

(2) കുട്ടി എന്നതു സംജ്ഞാനാമത്തിൽ പലവിധത്തിലും
മാറും.

രാമ + കുട്ടി = രാമൂട്ടി, രാമോട്ടി; ചെക്കു + കുട്ടി = ചെക്കൂട്ടി; പാറു + കുട്ടി =
പാറൂട്ടി; അമ്പു + കുട്ടി = അംമ്പൂട്ടി.

3) ക്രിയാപദത്തിന്റെ പിന്നിൽ വരുന്ന വേണം, വേണ്ടി,
വേണ്ടു എന്നിവയിലേ ആദ്യവകാരം ലോപിച്ചു ഏണം,
ഏണ്ടി, ഏണ്ടു എന്ന രൂപങ്ങൾ ധരിക്കും.

പറയ + വേണം = പറയ + ഏണം = പറയേണം; പോക + വേണ്ടി =
പോക + ഏണ്ടി = പോകേണ്ടി; നടക്ക + വേണ്ടു = നടക്ക + എണ്ടു = നടക്കേണ്ടു.

"https://ml.wikisource.org/w/index.php?title=താൾ:56A5728.pdf/43&oldid=197313" എന്ന താളിൽനിന്ന് ശേഖരിച്ചത്