താൾ:56A5728.pdf/42

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 26 —

(c) അദ്ദേശസന്ധി.

36. ഒരു പദത്തിലേ അയ, അവ എന്ന അംശങ്ങൾക്കു
പകരം ഏ, ഓ എന്ന ആദേശങ്ങൾ ചിലപ്പോൾ വരും.

അവൻ = ഓൻ അവൾ = ഓൾ; അവർ = ഓർ; മുക്കുവൻ =മുക്കോൻ;
വാഴുന്നവൻ = വാഴുന്നോൻ; വിണ്ണവർ = വിണ്ണോർ; വാനവർ = വാനോർ.
അവൻ + ഉടയ = അവനുടയ = അവനുട് + അയ = അവനുട് + ഏ = അവ
നുടേ; കുറയ = കുറെ; വിട്ടു + അയച്ചു = വിട്ടു + ഏച്ചു = വിട്ടേച്ചു; പറഞ്ഞു +
അയക്ക = പറഞ്ഞേക്ക; കൊടുത്തേക്ക.

2. വ്യഞ്ജനസന്ധി.

37. സംഹിതയിൽ സ്വരവ്യഞ്ജനങ്ങളോ, വ്യഞ്ജനങ്ങൾ
മാത്രമോ ഒന്നിച്ചു വരുമ്പോൾ ഉണ്ടാകുന്ന വൎണ്ണവികാരങ്ങളെ
വിവരിക്കുന്നതു വ്യഞ്ജനസന്ധിയാകുന്നു.

(a) വ്യഞ്ജനാഗമം.

38. (1) പദാന്ത്യസ്വരങ്ങളുടെ പിന്നിൽ ഖരം വന്നാൽ
സവൎണ്ണമായ ഖരം ആഗമമായ്വരും.

അ + കാലം = അ + ൿ + കാലം = അക്കാലം; അ+ പോൾ = അപ്പോൾ;
അ + ചിരി = അച്ചിരി; ഇ + തരം = ഇത്തരം; ഇ + പോൾ = ഇപ്പോൾ; ഇ +
ചതി = ഇച്ചതി; ഗുരു + കൾ = ഗുരുക്കൾ; പിതൃ + കൾ = പിതൃക്കൾ; താമര +
കണ്ണൻ = താമരക്കണ്ണൻ; തീ + കനൽ = തീക്കനൽ; തൃ + കൈ = തൃക്കൈ; പ
ണി + പുര = പണിപ്പുര.

(2) മറ്റുള്ള വ്യഞ്ജനങ്ങൾ വന്നാൽ ചിലപ്പോൾ സവ
ൎണ്ണം ആഗമമായ്വരും. മഹാപ്രാണത്തിന്നു മുമ്പു വരുന്ന ആ
ഗമം അല്പപ്രാണമായ സവൎണ്ണമായിരിക്കും.

പട + ജനം = പട + ജ് + ജനം = പടജ്ജനം; മടി + ശീല = മടിശ്ശീല;
ഇ + ഞാൻ = ഇഞ്ഞാൻ; ഇ + നമ്മെ = ഇന്നമ്മെ; അ + മയൂരം = അമ്മയൂരം;
അ + മാമൻ = അമ്മാമൻ; ആന + ഭ്രാന്തു = ആന + ബ് + ഭ്രാന്തു = ആനബ്ഭ്രാ
ന്തു; അ + ഭസിതം = അബ്ഭസിതം.

"https://ml.wikisource.org/w/index.php?title=താൾ:56A5728.pdf/42&oldid=197312" എന്ന താളിൽനിന്ന് ശേഖരിച്ചത്