താൾ:56A5728.pdf/39

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 23 —

(2) സ്ഥാനിക്കു പകരം വരുന്നതു ആദേശം.

(3) ആദേശം സ്ഥാനിക്കു തുല്യമായിരിക്കേണം.

(i) വെൺചാമരമെന്നതിൽ അനുനാസികമായ ണകാരത്തിന്നു പകരം
വരുന്ന ഞകാരവും അനുനാസികമാകയാൽ സ്ഥാനിക്കും ആദേശത്തിന്നും നാ
സിക തുല്യമായ സ്ഥാനം ഉള്ളതുകൊണ്ടു സ്ഥാനത്താൽ സാമ്യം സിദ്ധിച്ചു.

1. സ്വരസന്ധി

33. സംഹിതയിൽ ആദ്യവും അന്ത്യവും ആയ വൎണ്ണ
ങ്ങൾ സ്വരങ്ങൾ ആകുന്നു എങ്കിൽ അവയെ സംബന്ധിച്ചു
ണ്ടാകുന്ന കാൎയ്യങ്ങളെ വിവരിക്കുന്നതു സ്വരസന്ധിയാകുന്നു.

(a) ആഗമസന്ധി.

34. (1) അകാരത്തിന്റെ പിന്നിൽ സ്വരം വന്നാൽ പ്രാ
യേണ വകാരം ആഗമമായ്വരും.

അ + അൻ = അ + വ് + അൻ = അവൻ. അ + ഇടം = അ + വ് +
ഇടം = അവിടം. പല + ആണ്ടു = പലവാണ്ടു. പല + ഉരു = പലവുരു.

(i) അകാരത്തിന്റെ പിന്നിൽ എല്ലായ്പോഴും വകാരം വരികയില്ലെന്നു
കാണിപ്പാൻ പ്രായേണ എന്ന പദം പ്രയോഗിച്ചിരിക്കുന്നു. ചിലപ്പോൾ അകാ
രത്തിന്റെ പിന്നിൽ യകാരവും ആഗമമായ്വരും. തല + ഓടു = തലയോടു.
തല + ഇൽ = തലയിൽ. ചോര + അണഞ്ഞു = ചോരയണഞ്ഞു.

(ii) അകാരത്തിന്റെ പിന്നിൽ യകാരം ആഗമം വന്നാൽ അകാരം താല
വ്യവും വകാരം വന്നാൽ അകാരം ഓഷ്ഠ്യവും ആകുന്നു എന്നു പറയും.

(2) അകാരത്തിന്റെ പിന്നിൽ സ്വരപ്രത്യയം വന്നാൽ
യകാരം ആഗമം വരും.

(i) സ്വരംകൊണ്ടു തുടങ്ങുന്ന പ്രത്യയം സരപ്രത്യയം ആകുന്നു.

പന + ഉടെ = പനയുടെ. ലത + ആൽ = ലതയാൽ. ഭാൎയ്യ + ഓടു =
ഭാൎയ്യയോടു. ജായ + ഇൽ = ജായയിൽ. മല + ഉടെ = മലയുടെ, മല +
അൻ = മലയൻ.

"https://ml.wikisource.org/w/index.php?title=താൾ:56A5728.pdf/39&oldid=197309" എന്ന താളിൽനിന്ന് ശേഖരിച്ചത്