താൾ:56A5728.pdf/40

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 24 —

(ii) ആക + ഏ = ആക + വ് + ഏ= ആകവേ, ഒക്ക + ഏ= ഒക്കവേ,
നീള + ഏ = നീളവേ, പതുക്കു + ഏ= പതുക്കുവേ, മെല്ല + ഏ = മെല്ലപേ ഇ
ത്യാദി പൂൎവ്വരീതിയെ അനുസരിച്ചു പദ്യത്തിലുള്ള രൂപങ്ങൾക്കു പകരം ഇപ്പോൾ
ഗദ്യത്തിൽ ഏകാരത്തിനു മുമ്പുള്ള അകാരത്തിന്റെ ലോപത്താൽ ഉണ്ടായ രൂപ
ങ്ങളും ഉണ്ടു. ആക + ഏ= ആൿ + ഏ = ആകേ, ഒക്കേ, നീളേ പതുക്കേ,
മെല്ലേ ഇത്യാദി.

(3) ആകാരത്തിന്റെ പിന്നിൽ സ്വരം വന്നാൽ ചില
പ്പോൾ വകാരവും ചിലപ്പോൾ യകാരവും ആഗമമായ്വരും.

വകാരം, പിതാ + ഉ = പിതാവു. രാജാ + ഉ = രാജാവു. അന്യഥാ +
ആക്കി = അന്യഥാവാക്കി, വൃഥാ + ആക്കി = വൃഥാവാക്കി. എല്ലാ + അരും=
എല്ലാവരും, വാ + എന്നു = വാവെന്നു. അമേരിക്കാ + ഇൽ = അമേരിക്കാവിൽ.

യകാരം, അമേരിക്കാ + എ = അമേരിക്കായെ; അമേരിക്കാ + ഇൽ =
അമേരിക്കായിൽ, ആ + ഇ = ആയി; ചിനാ + ഇൽ = ചിനായിൽ.

(4) താലവ്യസ്വരങ്ങളുടെ പിന്നിൽ സ്വരം വന്നാൽ യകാ
രം ആഗമമായ്വരും.

ശക്തി + ഏറീടും = ശക്തിയേറിടും, ഓടി + അണഞ്ഞാർ = ഓടിയണ
ഞ്ഞാർ, വഴി + ഇൽ = വഴിയിൽ, കൈ + ഉള്ള = കൈയുള്ള.

(5) ഇ എന്ന ചുട്ടെഴുത്തിന്റെയും ഏ, യാ എന്ന ചോ
ദ്യെഴുത്തിന്റെയും പിന്നിൽ സ്വരം വന്നാൽ വകാരം വരും.

ഇ + അൻ = ഇവൻ; ഇവൾ, ഇവർ; ഇ + ഇടം = ഇവിടം; യാ + അൻ =
യാവൻ, യാവൾ, യാവർ.

(i) ഇ + അൻ എന്നതിൽ താലവ്യമായ ഇകാരത്തിന്റെ പിന്നിൽ അ
കാരം വരുന്നതുകൊണ്ടു 4-ാം സൂത്രപ്രകാരം യകാരം വരേണ്ടതാകുന്നു. എന്നാൽ
ആ യകാരം ഇവിടെ വരാൻ സംഗതിയുണ്ടായിട്ടും അതു വരരുതു എന്നുവെച്ചു
5-ാം സൂത്രം തുടങ്ങുന്നു. അതുകൊണ്ടു 4-ാം സൂത്രത്തിന്റെ പ്രവൃത്തിക്കു മുടക്കം
വരുത്തുന്ന 5-ാം സൂത്രത്തെ അപവാദം എന്നു പറയും.

(6) ഓഷ്ഠ്യസ്വരങ്ങളുടെ പിന്നിൽ സ്വരം വന്നാൽ വകാരം
ആഗമമായ്വരും.

തിരു + അടി = തിരുവടി, ശത്രു + ആം = ശത്രുവാം, ഗുരു+ ഇൻ+ എ =
ഗുരുവിനെ, പൂ + ഉം = പൂവും, ഗോ + ഇന്റെ = ഗോവിന്റെ.

"https://ml.wikisource.org/w/index.php?title=താൾ:56A5728.pdf/40&oldid=197310" എന്ന താളിൽനിന്ന് ശേഖരിച്ചത്