താൾ:56A5728.pdf/38

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 22 —

ദന്ത്യമായ തകാരവും സംഹിതയിൽ വരുന്നതുകൊണ്ടു തകാ
രവും മൂൎദ്ധന്യമായി മാറും. കൺ + ടു = കണ്ടു.

(5) സംഹിതയാൽ ഉണ്ടാക്കുന്ന ഉച്ചാരണവൈഷമ്യങ്ങളെ
തീൎക്കുന്നതു സന്ധിയാകുന്നു.

30. രണ്ടു വൎണ്ണങ്ങളുടെ ഇടയിലോ ഒന്നിന്റെ മുമ്പിലോ
വരുന്ന വൎണ്ണത്തിന്നു ആഗമം എന്നു പേർ.

(i) മടി + ഇല്ല. ഈ സംഹിതയിൽ ‘മടി’ എന്നതിന്റെ ഒട്ടുവിലേ ഇകാ
രത്തിന്റെ പിന്നിൽ ‘ഇല്ല’ എന്നതിന്റെ ആദിയിലേ ഇകാരം വരുമ്പോൾ
ഉണ്ടാകുന്ന വിവൃത്തി നീക്കാനായിട്ടു ഈ രണ്ടു വൎണ്ണങ്ങളുടെ ഇടയിൽ യകാരം
വന്നു കൂടും. ഈ യകാരം ആഗമം ആകുന്നു. രാശി എന്നതിനെ ഇരാശി
എന്നു ഉച്ചരിച്ചാൽ രേഫത്തിന്റെ മുമ്പിൽ വന്ന ഇകാരം ആഗമമാകും.

(ii) ആടിയിൽ നില്ക്കുന്ന വൎണ്ണത്തെ ആദ്യവൎണ്ണമെന്നും, അന്തത്തിൽ
നില്ക്കുന്നതിനെ അന്ത്യവൎണ്ണമെന്നും പറയും.

31. പ്രയോഗകാലത്തു വൎണ്ണങ്ങളെ ഉച്ചരിക്കാതിരിക്കു
ന്നതു ലോപം ആകുന്നു.

(i) അവിടെ + അവിടെ എന്ന സംഹിതയിൽ ഒന്നാം പദത്തിന്റെ അ
ന്ത്യമായ എകാരം ഉച്ചരിക്കാതിരുന്നാൽ അവിട് + അവിടെ എന്നാകും. അടു
ത്തുച്ചരിക്കുമ്പോൾ അവിടവിടെ എന്നാകും. അതുകൊണ്ടു ഒന്നാം അവിടെ
എന്നതിന്റെ അന്ത്യമായ എകാരത്തിന്നു ലോപം വന്നിരിക്കുന്നു.

32. സ്ഥാനം എന്നതിന്നു അറിവു, ജ്ഞാനം, പ്രസംഗം
എന്നാകുന്നു അൎത്ഥം. ണകാരത്തിന്റെ സ്ഥാനത്തു എന്നു
പറഞ്ഞാൽ, ണകാരത്തെക്കുറിച്ചുള്ള ജ്ഞാനം അല്ലെങ്കിൽ
പ്രസംഗം ഉണ്ടാകുമ്പോൾ എന്നൎത്ഥം.

(1) സ്ഥാനത്തോടു കൂടിയതു സ്ഥാനി, യാതൊന്നിന്നു
പകരം മറ്റൊന്നു ഉപയോഗിക്കുന്നുവോ ആയതു സ്ഥാനി.

(i) വെൺ + ചാമരം എന്നതിൽ അന്ത്യമായ ണകാരത്തിന്റെ സ്ഥാനത്തു
ഞകാരം ഉപയോഗിച്ചാൽ വെഞ് + ചാമരം = വെഞ്ചാമരം എന്നാകും. അതു
കൊണ്ടു ണകാരം സ്ഥാനിയും, ഞകാരം ആദേശവും ആകുന്നു.

"https://ml.wikisource.org/w/index.php?title=താൾ:56A5728.pdf/38&oldid=197308" എന്ന താളിൽനിന്ന് ശേഖരിച്ചത്