താൾ:56A5728.pdf/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 4 —

(3) ദ്രവ്യം (i. 22), ഗുണം (i. 21); ക്രിയ (i. 97) എന്നിവ
യിൽ ഏതിന്റെയും പേർ പറയുന്ന പദം നാമം ആകുന്നു.

(4) നാമത്തിന്നു ലിംഗം (i. 54-60), വചനം (i. 61-64),
വിഭക്തി (i. 66-67) എന്ന മൂന്നുവിധം രൂപഭേദങ്ങൾ വരും.

(5) വിഭക്തികളിൽ ഷഷ്ഠി നാമത്തോടും ശേഷമുള്ള വിഭ
ക്തികൾ ക്രിയയോടും ചേൎന്നിരിക്കും. (i, 115)

4. അൎത്ഥം പ്രമാണിച്ചു നാമങ്ങളെ ദ്രവ്യനാമങ്ങൾ,
ഭാവനാമങ്ങൾ, സൎവനാമങ്ങൾ എന്ന മൂന്നു തരങ്ങളായി
വിഭാഗിക്കുന്നു.

ദ്രവ്യത്തിന്റെ പേരുകൾ ദ്രവ്യനാമങ്ങൾ. ദ്രവ്യ
ത്തെ (i. 21) അളക്കുവാൻ കഴിയുന്നതുകൊണ്ടു പരിമാണവും
തുക്കുവാൻ കഴിയുന്നതുകൊണ്ടു ഘനവും ഉണ്ടു. ഒരേടത്തു
ഇരിക്കുന്നതുകൊണ്ടു ദ്രവ്യത്തിന്നു വിസ്താരം ഉണ്ടു. പരി
മാണം, ഘനം, വിസ്താരം എന്ന മൂന്നുഗുണങ്ങൾ (i. 20)
ദ്രവ്യത്തിന്നു സാമാന്യമായിട്ടുണ്ടു. കല്ലു, മണ്ണു, പൂഴി, പാറ,
മരം, ലോഹം, അസ്ഥി മുതലായവയിൽ ദ്രവ്യം സ്ഥൂലരൂപ
മായിരിക്കുന്നു. വെള്ളം, പാൽ, എണ്ണ, രക്തം മുതലായവ
യിൽ ദ്രവ്യം ഒഴുകുന്ന സ്ഥിതിയിൽ ആകയാൽ അതു ദ്രവരൂപ
മായിരിക്കുന്നു. വായു, ആവി, പുക മുതലായവയിൽ ദ്രവ്യം
° വായു രൂപത്തിൽ ഇരിക്കുന്നു. സ്ഥൂലം, ദ്രവം, വായു എന്ന
മൂന്നു സ്ഥിതിയിൽ ദ്രവ്യം ഇരിക്കുന്നതുകൊണ്ടു ദ്രവ്യത്തെ തിരി
ച്ചറിയാം. ദ്രവ്യത്തിന്റെ അറിവു നമുക്കു ഇന്ദ്രിയങ്ങളാൽ
കിട്ടുന്നു. ദ്രവ്യം ഗുണത്തിന്റെ ആശ്രയവും ആകുന്നു.

6. സംജ്ഞാനാമങ്ങൾ, സാമാന്യനാമങ്ങൾ, സമൂ
ഹനാമങ്ങൾ, മേയനാമങ്ങൾ എന്നിവ ദ്രവ്യനാമങ്ങളുടെ
ഉൾപ്പിരിവുകൾ ആകുന്നു.

(1) മനുഷ്യർ തങ്ങളുടെ ഇഷ്ടംപോലെ കല്പിച്ചുണ്ടാക്കിയ
നാമങ്ങൾ ആകുന്നു സംജ്ഞാനാമങ്ങൾ. ഇവക്കു അൎത്ഥ

"https://ml.wikisource.org/w/index.php?title=താൾ:56A5728.pdf/20&oldid=197290" എന്ന താളിൽനിന്ന് ശേഖരിച്ചത്