താൾ:56A5728.pdf/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 5 —

മില്ല. അൎത്ഥം പ്രമാണിച്ചിട്ടല്ല അവയെ ഉപയോഗിക്കു
ന്നതു. സംജ്ഞാനാമങ്ങൾ ഒന്നിനെ മാത്രം കുറിക്കുന്നതു
കൊണ്ടു അവ ഏകാശ്രയമാകുന്നു. അവ സാധാരണമായി
ഏകവചനത്തിൽ മാത്രം വരും. രാമൻ എന്ന പേർ പല
ൎക്കും ഉണ്ടായിരിക്കാമെങ്കിലും രാമ എന്നു വിളിക്കുമ്പോൾ വിളി
ച്ച ആളെ മാത്രമല്ലാതെ എല്ലാവരെയും ഗ്രഹിക്കയില്ല. അതു
കൊണ്ടു സംജ്ഞാനാമം അനന്യമാകുന്നു. (i, 4-10.)

സംജ്ഞാനാമം ഏകാശ്രയവും നിരൎത്ഥകവും അനന്യവും ആകുന്നു.

(2) സാമാന്യനാമത്തിന്നു അൎത്ഥമുള്ളതുകൊണ്ടു അതു അ
ൎത്ഥവത്തും, തുല്യഗുണങ്ങളുള്ള അനേകവസ്തുക്കളെക്കുറിക്കു
ന്നതുകൊണ്ടു ബഹ്വാശ്രയവും ജാതിയെയും വ്യക്തിയെയും
സാമാന്യമായി ഗ്രഹിക്കുന്നതുകൊണ്ടു ജാതിവാചകവും
ആകുന്നു. (i. 11-14)

(3) സമൂഹനാമം വസ്തുക്കളുടെ കൂട്ടത്തിന്നുള്ള പേരാക
യാൽ ആ കൂട്ടത്തിലടങ്ങിയ ഓരോവ്യക്തിയിൽ ചേരുക
യില്ല. ഒരേവസ്തുവിന്റെ തന്നേ സമൂഹങ്ങൾ അനേകമു
ണ്ടാകുവാൻ കഴിവുള്ളതാകയാൽ സമൂഹനാമം ജാതിയെ
യും വ്യക്തിയെയും കുറിക്കുന്നതുകൊണ്ടു അതു ജാതിവാച
കമാകുന്നു. (i. 15 - 16.)

(4) നമുക്കാവശ്യമുള്ള സാധനങ്ങളെ ഉണ്ടാക്കുന്നതിന്നു
ഉപയോഗിക്കുന്ന വസ്തുക്കളുടെ പേരുകൾ മേയനാമങ്ങൾ*
ആകുന്നു. ഇവക്കു ജാതിവ്യക്തിഭേദമില്ല. (i. 17-18)

7. (i) ദ്രവ്യം ഗുണങ്ങളുടെ ഇരിപ്പിടമാകയാൽ ഗുണത്തിനു ദ്രവ്യം
വിട്ടിരിപ്പാൻ പാടില്ല; ദ്രവ്യത്തിൽനിന്നു ഗുണങ്ങളെ മാത്രം പിരിക്കാൻ സാ
ധ്യമല്ല. ദ്രവ്യം ഉള്ളകാലത്തു അതിലുള്ള ഗുണങ്ങളും ഇരിക്കും. ദ്രവ്യം നശി
ച്ചാൽ അവയും നശിക്കും. അതുകൊണ്ടു ദ്രവ്യത്തെ ഗുണങ്ങളുടെ ആശ്രയം
എന്നു പറയും. ഉദാ: നീളം, വീതി, ഘനം, കറുപ്പു, ചുകപ്പു, വിസ്താരം, ഉറപ്പു.

*ഉപാദാനനാമം എന്നതു നല്ലതായിരിക്കും.

"https://ml.wikisource.org/w/index.php?title=താൾ:56A5728.pdf/21&oldid=197291" എന്ന താളിൽനിന്ന് ശേഖരിച്ചത്