താൾ:56A5728.pdf/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 3 —

(vi) “പക്ഷികൾ കറുത്തനിറവും ചിറകുമുള്ള ജീവികൾ” എന്നു ലക്ഷണം
പറഞ്ഞാൽ കറുത്തനിറം ചില പക്ഷികൾക്കുണ്ടെങ്കിലും മറ്റു ചിലവക്കു ഇല്ലാ
അതുകൊണ്ടു ലക്ഷണം എല്ലാ പക്ഷികളിലും ചേരുകയില്ല.

ലക്ഷ്യത്തിലേ ഏകദേശത്തിന്നു മാത്രം പറ്റുന്ന ലക്ഷണ
വാക്യത്തിന്നു “അവ്യാപ്തി” എന്ന ദോഷം ഉണ്ടു.

(vii) “പക്ഷികൾ നാലു കാലുള്ള ജീവികൾ” എന്നു പറയുന്നതായാൽ
ലക്ഷണം ലക്ഷ്യത്തിൽ പ്രവൃത്തിക്കുകയില്ല.

ലക്ഷ്യത്തിന്നില്ലാത്ത സംഗതികളെ ലക്ഷണം പറയുന്ന
തുകൊണ്ടുണ്ടാകുന്ന ദോഷത്തിന്നു അസംഭവം. എന്നു പേർ.

(viii) അതിവ്യാപ്തി, അവ്യാപ്തി, അസംഭവം എന്ന മൂന്നു
ദോഷങ്ങൾ ഇല്ലാതെ ലക്ഷ്യത്തിൽ മാത്രം പ്രവൃത്തിക്കുന്ന
തായ ലക്ഷണവാക്യത്തിന്നു ‘നിൎവചനം’ എന്നുപേർ.

(x) വ്യാകരണം ഒരു ശാസ്ത്രമാകുന്നു എന്നുമാത്രം നിൎവചിച്ചാൽ വ്യാക
രണത്തിന്നും മറ്റുശാസ്ത്രങ്ങൾക്കും തമ്മിലുള്ള ഭേദമറിവാൻ കഴിയാത്തതുകൊണ്ടു
ലക്ഷണവാക്യത്തിന്നു അതിവ്യാപ്തിദോഷമുണ്ടാകുമെന്നു ശങ്കിച്ചു. ഈ ദോഷം
വരാതിരിപ്പാൻ വേണ്ടി ഇവ തമ്മിലുള്ള ഭേദം വാഗ്വിഭാഗവും അൎത്ഥ
നിൎണ്ണയവും ആകുന്നു എന്നു പറഞ്ഞിരിക്കുന്നു.

ജ്ഞാപകം.— മേൽപറയുന്ന നിൎവചനങ്ങളെ നല്ലവണ്ണം ഗ്രഹിച്ച അ
വയെ പരീക്ഷിച്ചു അവയെക്കുറിച്ചുള്ള വാദങ്ങൾക്കു സമാധാനം പറയേണം.

ii. വാഗ്വിഭാഗം

2. പദങ്ങളെ നാമം, ക്രിയ, വിശേഷണം, അവ്യയം
എന്നീ നാലു തരങ്ങളായി വിഭജിച്ചിരിക്കുന്നു. (i, 117)

1. നാമം

3. നാമത്തിന്റെറ ലക്ഷണങ്ങൾ:

(1) നാമം വാക്യത്തിലേ ആഖ്യയോ (i. 29–32) കൎമ്മമോ
(i. 40–42) ആയിരിക്കും. (i. 113.)

(2) നാമം ആഖ്യാതപൂരണമായിരിക്കും. (i. 36–39.)

1*

"https://ml.wikisource.org/w/index.php?title=താൾ:56A5728.pdf/19&oldid=197289" എന്ന താളിൽനിന്ന് ശേഖരിച്ചത്