താൾ:56A5728.pdf/163

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 147 —

(iii) ക്ഷ—ക്ക. ച്ച, അക്ഷം–അക്കം, (അച്ചു), ലക്ഷണം–ഇലക്കണം,
ലക്ഷ്യം–ലാക്കു, പക്ഷം–പക്കം, രാക്ഷസൻ–അരക്കൻ.

(iv) പങ്ക്തി–പന്തി.

(3) പദാദിയിലേ വ്യഞ്ജനത്തിന്നു ലോപം വരും.

(i) ശ—ശാലാ–ആല, ശില്പി (ചിപ്പി)–ഇപ്പി.

(ii) ശ്ര—ശ്രവണം–ഓണം, ശ്രേണി–ഏണി, ശ്രവിഷ്ഠ–അവിട്ടം.

(iii) സ—സന്ധ്യാ–അന്തി, സഹസ്രം–ആയിരം, സിന്ധു–ഇന്തു, സ്ത്രണ–
തൂണ്, സ്തംഭം–കമ്പം, സ്തംഭം–കമ്പം, സീസം–ഈയം, ഹംസം–അന്നം.

(iv) ഹ—ഹിതം–ഇതം, ഹസ്തം–അത്തം, ഹസ്തി–അത്തി, ഹംസം–
അന്നം.

(v)യ—യുഗം–ഉകം (നുകം), യമൻ–എമൻ, യജമാനൻ–എജമാനൻ,
യന്ത്രം–ഏന്ത്രം.

(4) ശ, ഷ, സ എന്നിവക്കു പകരം ചകാരം വരും.

(i) ശ—ച. ശങ്കടം–ചകടു–ചാടു, ശൎക്കര–ചക്കര, ശംഖം–പങ്ക,
ശൃംഖല–ചങ്ങല, ശതഭിഷ–ചതയം, ശഷ്പം–ചപ്പു, ശമലം–ചമലം, ശാല–
ചാള, ചക്രം–ചക്ക, ശ്ലാഘ്യർ–ചാക്കിയാർ, ശ്രാദ്ധം–ചാത്തം, ശാസ്താ–ചാത്തൻ,
ശൃംഗാരം–ചിങ്ങാരം–ചിങ്കാരം, ശ്രീദേവി–ചീയ്യൈ, ശുഷ്കം–ചുക്കു, ശ്രേഷ്ഠി–
ചെട്ടി, ശബ്ദം–ചെത്തം, ശുല്ക്കം–ചുങ്കം.

(ii) ഷ—ച. ഷഡംഗം–ചടങ്ങു.

(iii) സ—ച. സംഘാതം–ചങ്ങാതം, സന്ധി–ചന്തി, സന്ധു–ചന്തു,
സമിധ–ചമത, സമാവൎത്തനം–ചാമാത്തം, സിംഹം–ചിങ്ങം, സിന്ദൂരം–
ചിന്തൂരം, സേവ–ചേകം, സേവകർ–ചേകവർ, ചേവകർ, സ്വാതി–
ചോതി, സോമൻ–ചോമൻ.

(5) സകാരത്തിന്നു ചിലപ്പോൾ തകാരം വരും.

സൽക്കാരം–തക്കാരം, സസ്യം–തൈ, സുരംഗം–തുരങ്കം, സൂചി–തൂശീ,
സാവിത്രി–താത്തി.

(6) ര, ല കളുടെ മുമ്പിൽ ഉച്ചാരണാൎത്ഥമായി അ, ഇ, ഉ
എന്ന സ്വരങ്ങൾ വരും.
10✻

"https://ml.wikisource.org/w/index.php?title=താൾ:56A5728.pdf/163&oldid=197433" എന്ന താളിൽനിന്ന് ശേഖരിച്ചത്