താൾ:56A5728.pdf/162

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 146 —

(iv) സംയോഗാദിപദങ്ങൾ സംസ്കൃതം. ക്ഷാമം, ക്ലാന്തി, ക്രമം, പ്രഭു,
ത്സരു, ധ്രുവം, വ്രണം, ജ്ഞാനം, ന്യായം, ക്വചിൽ, സ്പഷ്ടം.

(v) റ, ഴ, ള എന്നിവയുള്ള പദങ്ങൾ സംസ്കൃതമല്ല. പറ, വാഴ, പാള,
കാള, കൊറ്റി, ആഴ്ച, വെള്ളം.

(vi) ഞ കൊണ്ടു തുടങ്ങുന്നവയും ങ്ങ, ഞ്ഞ, യ്ത, ന്റെ, യ്ക്കു, ൾക്ക, യ്ക ഈ
സംയോഗാക്ഷരങ്ങൾ ഉള്ള പദങ്ങളും സംസ്കൃതമല്ല. ഞാൻ, കഞ്ഞി, മാങ്ങ,
ചെയ്ത, എന്റെ, കയ്ക്കു, ആൾക്കു, ചെയ്ക.

190. (1) തത്സമത്തിലേ മഹാപ്രാണത്തിനു അല്പ പ്രാ
ണവും ഘോഷവത്തിന്നു ഖരവും തത്ഭവത്തിൽ വരും.

(i) കവൎഗ്ഗത്തിന്നു ക, ചവൎഗ്ഗത്തിന്നു ച, ടവൎഗ്ഗത്തിന്നു ട, തവൎഗ്ഗത്തിന്നു ത,
പവൎഗ്ഗത്തിന്നു പ വരും.

ക—അഗ്നി–അക്കി, ആഗാരം–അകരം, അംഗണം–അങ്കണം, ഖണ്ഡം–
കണ്ടം, ഖേടകം–കേടകം, ഖേദം–കേതം, ഗുഞ്ജ–കന്നി, ഗുരുക്കൾ–കുരുക്കൾ,
ഘനം–കനം.

ച—ഛായ–ചായ, ഛിന്നം–ചിന്നം. ജട–ചട, ജഡം–ചടം, ജലം–
ചലം, ജാഗരണം–ചാകരം, ഝടിതി–ചടിതി, ഝല്ലരി–ചല്ലരി.

ത—അധികാരം–അതികാരം, ഉദകം–ഉതം, ദണ്ഡം–തണ്ടു, ദൎവ്വി–തവ്വി,
ദായം–തായം, ദ്വീപം–തീവു, ദൈവം–തെയ്യം, ദ്രോണി–തോണി, ദേവർ–
തേവർ, രാധ–രാതി.

പ—ഭഗവതി–പകോതി–പോതി, ഭട്ടർ–പട്ടർ, ഭണ്ഡാരം–പണ്ടാരം,
ഭരണി–പരണി, ഫലകം–പലക, ഫലത്വം–പലിത്തം, ഭാരം–പാരം,
ഭിക്ഷ–പിച്ച, ഭട്ടത്തിരി–പട്ടെരി, ഭാഗ്യം–പാക്കിയം, ഭ്രാന്തു–
പിരാന്തു.

(2) തത്സമങ്ങളിൽ സംയോഗങ്ങൾക്കു പൂൎണ്ണസവൎണ്ണാദേ
ശം, പരസവൎണ്ണാദേശം, ഉഭയാദേശം ഇവയിൽ ഒന്നു വരും.

(i) സ്ത—ത്ത. അഗസ്തി–അകത്തി, അസ്തം–അത്തം, കാകുത്സ്ഥൻ–
കാകുത്തൻ.

(ii) ഷ്ട—ട്ട. അംബഷ്ടൻ–അമ്പട്ടൻ, ഇഷ്ടം–ഇട്ടം, ഇഷ്ടിക–ഇട്ടിക,
യഷ്ടി–ഈട്ടി, ജ്യേഷ്ഠൻ–ചേട്ടൻ–ഏട്ടൻ, ജ്യേഷ്ഠ–കേട്ട.

"https://ml.wikisource.org/w/index.php?title=താൾ:56A5728.pdf/162&oldid=197432" എന്ന താളിൽനിന്ന് ശേഖരിച്ചത്