താൾ:56A5728.pdf/164

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 148 —

അ—രാജാവു–അരചൻ, രാക്ഷസൻ–അരക്കൻ, ലാക്ഷ–അരക്കു,
രംഗം–അരങ്ങു, രവം–അരവം, രക്തം–അരത്തം.

ഇ—രസം–ഇരതം, രാശി–ഇരാശി, രേവതി–ഇരവതി, ലക്ഷണം–
ഇലക്കണം, ലവംഗം–ഇലവങ്ങം, ലക്ഷ്യം–ഇലാക്കും.

ഉ—രൂപം–ഉരൂപം–ഉരുപം–ഉരു, ലോകം–ഉലോകം–ഉലകു, രീതി–
ഉരുതി.

(7) സംയോഗത്തിന്റെ ഇടയിൽ സ്വരം ചേൎക്കും.

ശ്ലാഘ്യർ–ചാക്കിയർ, അശ്രീ–അച്ചിരി, ശ്രുതി–ചുറുതി, അൎക്കം–എരിക്ക്,
ചിത്ര–ചിത്തിര, ശ്രീകണ്ഠൻ–ചിറികണ്ടൻ–ചിറിയണ്ടൻ, ശ്രോണി–ചുറോ
ണി, ശാസ്ത്രം–ചാത്തിരം, പൎയ്യങ്കം–പരിയങ്കം, ശ്രീ–തിരു. ചിറു.

(8) ഷകാരത്തിന്നു ചിലേടത്തു ഴകാരം വരും.

അനുഷം–അനിഷം–അനിഴം, ഔഷധം–അവിഴതം, കഷായം–കഴായം,
ക്ഷയം–കിഴയം, തുഷിരം–തുഴിരം.

191. (1) സംസ്കൃതവൈയാകരണന്മാർ സംസ്കൃതഭാഷയി
ലേ പദങ്ങളെല്ലാം ധാതുക്കളിൽനിന്നുണ്ടായി എന്നും ഈ
ധാതുക്കളെല്ലാം വ്യാപാരം കാണിക്കുന്നു എന്നും പ്രതിപാദി
ക്കുന്നു. സംസ്കൃതധാതുക്കളെല്ലാം ഏകസ്വരമുള്ളവയാകുന്നു.

(2) ഭാഷകളെല്ലാം ധാതുക്കളിൽനിന്നുണ്ടായവ എന്നതു
ഭാഷാശാസ്ത്രവും സമ്മതിക്കുന്നുവെങ്കിലും ധാതുക്കളെല്ലാം ക്രി
യാവാചികളെന്നും ഏകസ്വരമുള്ളവയെന്നും സംസ്കൃതവൈ
യാകരണന്മാരുടെ മതം അംഗീകരിക്കുന്നില്ല.

(3) മലയാളഭാഷയിലേ പദങ്ങളുടെ ഉൽപത്തി ക്രിയാധാ
തുക്കളിൽനിന്നാകുന്നു എന്നു സ്ഥാപിക്കാൻ പ്രയാസം. ധാതു
ക്കൾക്കും നാമങ്ങൾക്കും വ്യത്യാസം കൂടാതെയുള്ള രൂപങ്ങൾ
ഉണ്ടു.

അടി, വിളി, മുറി, കളി, ചിരി, നിടു, മടി, ചതി, ഇടി. ഇവ നാമങ്ങ
ളോ ക്രിയകളോ എന്നതു പ്രയോഗംകൊണ്ടു മാത്രം നിശ്ചയിക്കാം.

"https://ml.wikisource.org/w/index.php?title=താൾ:56A5728.pdf/164&oldid=197434" എന്ന താളിൽനിന്ന് ശേഖരിച്ചത്