താൾ:56A5728.pdf/158

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 142 —

അവയുടെ രൂപം തേഞ്ഞു മാഞ്ഞു പോകും. തു എന്ന ഭൂത
പ്രത്യയം പലപ്രകാരത്തിലും മാറിപ്പോയതിന്റെ കാരണം
ഉച്ചാരണദോഷം തന്നേ. ഓരോരോ കുടുംബത്തിലേ ആളുക
ളുടെ ഉച്ചാരണത്തിൽ ഭേദമുള്ളതുപോലെ തന്നേ ഓരോരോ
ഗ്രാമങ്ങളിലേയും ദേശങ്ങളിലേയും ഭാഷയിൽ ഭേദം ഉണ്ടു.

(i) ഈ ഭേദങ്ങളെ പരിഗണിക്കുന്നതു കേവലം അസാദ്ധ്യം തന്നേയെങ്കി
ലും ചില ഉദാഹരണങ്ങളെ പറയാം. എന്തോളി എന്ന സംബന്ധവാചകം
വടക്കേമലയാളത്തിൽ ഉക്തഭാഷയിൽ സാധാരണമെങ്കിലും തെക്കൎക്കു അതു
അപഹാസ്യമാകുന്നു. തലശ്ശേരിയിൽ പോയിനി, വന്നിനി മുതലായ ശബ്ദ
ങ്ങൾ കേൾക്കാം. കടത്തനാട്ടിൽ കണ്ടിരിക്കുന്നുവോ എന്നതിന്നു പകരം
കണ്ടിക്കോ എന്നും മറ്റും കേൾക്കാം.

(5) ഇങ്ങനെ പരിഷ്കൃതഭാഷയിൽ പ്രയോഗിക്കാത്തവയും
ഉക്തഭാഷയിൽ പ്രയോഗിക്കുന്നവയും ആയ പദങ്ങളെ ഗ്രാ
മ്യങ്ങൾ എന്നു പറയും.

(ii) വെച്ചു + അയക്ക = വെച്ചേക്ക എന്നതു വെച്ചേ എന്നും കൊടുത്തു അ
യക്ക = കൊടുത്തേക്ക = കൊടുത്തേ എന്നും സാധാരണമായി വടക്കേ മലയാള
ത്തിൽ കേൾക്കാം. വെച്ചു + കൊൾക = വെച്ചു +ഓൾക = വെച്ചോ, കടുത്തു
+ കൊൾക = കൊടുത്തോ എന്ന നിയോജകരൂപങ്ങൾ ഉക്തഭാഷയിൽ ഉള്ളവ
ഇപ്പോൾ ചില നാടകങ്ങളിലും പ്രവേശിച്ചു തുടങ്ങിയിരിക്കുന്നു.

(iii) അതു കൊണ്ടു മഹദാശ്രയത്താൽ ശബ്ദങ്ങളുടെ ഗ്രാമ്യത്വം പോയ്പോ
കുന്നു. ആണു, പോണു ഒരിക്കൽ ഗ്രാമ്യമായവ ഇപ്പോൾ സൎവ്വമാന്യങ്ങളായി
രിക്കുന്നു.

(iv) ഒമ്പ് (ഒമ്പതു), ഇവ് (ഇരുപതു), മുപ്പ് (മുപ്പതു), അൎവ (അറുപതു),
എഴ്പ് (എഴുപതു) ഇവ എഴുത്തുപള്ളിയിൽ കടന്നുകൂടിയിരിക്കുന്നു.

187. (1) മലയാളം, തമിഴു, തെലുംഗു, കൎണ്ണാടകം, തുളു,
കുടുകു മുതലായി ഗോദാവരിയുടെ തെക്കുള്ള ദേശങ്ങളിൽ
സംസാരിച്ചുവരുന്ന ഭാഷകൾക്കു സമാന്യമായ പേർ ദ്രാവി
ഡഭാഷകൾ എന്നു ആകുന്നു. ഈ ഭാഷകൾക്കെല്ലാം ചില
പദങ്ങളും ധാതുക്കളും പ്രത്യയങ്ങളും സമാനമായിട്ടുള്ളതു കൊ

"https://ml.wikisource.org/w/index.php?title=താൾ:56A5728.pdf/158&oldid=197428" എന്ന താളിൽനിന്ന് ശേഖരിച്ചത്