താൾ:56A5728.pdf/159

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 143 —

ണ്ടു, ഇവ ഒരു മൂലഭാഷയിൽനിന്നു ഉത്ഭവിച്ചവയെന്നു ഊഹി
ച്ചുവരുന്നു. ഈ മൂലഭാഷക്കു ദ്രവിഡഭാഷ എന്നു പേർ.
മലയാളം മുതലായവ ഈ ഭാഷയുടെ മക്കൾ ആകയാൽ
ഇവക്കു തമ്മിൽ സോദരഭാവം മാത്രമേയുള്ളു.

(2) മലയാളത്തിൽ വളരെ സംസ്കൃതപദങ്ങൾ ഉണ്ടെങ്കി
ലും മലയാളം സംസ്കൃതത്തിൽനിന്നുണ്ടായ ഭാഷയല്ല. സം
സ്കൃതത്തിൽനിന്നു ഉത്ഭവിച്ച പ്രാകൃതഭാഷകളിൽനിന്നും ജനി
ച്ചതല്ല. എന്തുകൊണ്ടെന്നാൽ സംസ്കൃതത്തിലേയും മലയാ
ളത്തിലേയും പ്രത്യയങ്ങൾക്കും പ്രത്യയങ്ങളെ പ്രകൃതിയോടു
ചേൎക്കുന്ന വിധത്തിന്നും തമ്മിൽ വളരെ ഭേദം ഉണ്ടു.

(3) ഉത്തരദേശത്തിൽ നിന്നു ആൎയ്യന്മാർ വന്നു കേരളത്തിൽ
അധിവസിച്ചപ്പോൾ അവർ വ്യവഹാരസൌകൎയ്യത്തിന്നു
വേണ്ടി അനവധിസംസ്കൃതവാക്കുകളെ ഉപയോഗിച്ചു തുടങ്ങി.
ഈ വാക്കുകളുടെ ആക്രമത്താൽ മലയാളശബ്ദങ്ങൾ വളരേ
നഷ്ടമായി പോകയും ചെയ്തു. ഇപ്പോൾ മലയാള പദങ്ങ
ളെക്കൊണ്ടു മാത്രം ഒരുപന്യാസം എഴുതുവാൻ ഭാവിച്ചാൽ
അസാധ്യമായി കാണും.

(4) ശബ്ദദാരിദ്രം നശിപ്പിച്ചു ഭാഷയെ അലങ്കരിപ്പാനും
പരിഷ്കരിപ്പാനും വേണ്ടി ഇപ്പോൾ സംസ്കൃതപദങ്ങളെ ധാ
രാളമായി കടം വാങ്ങി വരുന്നുണ്ടു.

188. (1) വ്യാപാരം, മതസ്ഥാപനം, രാജ്യജയം മുതലായ
കാരണങ്ങൾനിമിത്തം വിഭിന്നജാതിക്കാരും നാനാഭാഷക്കാ
രും കാലക്രമേണ കേരളത്തിൽ വന്നു ഏതദ്ദേശീയരുമായി
ചേൎന്നു സഹവാസത്തിന്നു ഇടവന്നതുകൊണ്ടു അന്യഭാഷാ
ശബ്ദങ്ങൾ മലയാളത്തിൽ പ്രയോഗിക്കാറുണ്ടു. ഈ അന്യ
ഭാഷകൾ അറബി, പാൎസി, ഹിന്ദുസ്താനി, സുറിയാനി,
പോൎത്തുഗീസ്സ്, പറന്ത്രീസ്സ്, ഇംഗ്ലീഷ് എന്നിവ തന്നേ.

"https://ml.wikisource.org/w/index.php?title=താൾ:56A5728.pdf/159&oldid=197429" എന്ന താളിൽനിന്ന് ശേഖരിച്ചത്