താൾ:56A5728.pdf/157

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 141 —

4. നല്ലഗുണമുള്ളൊരുഭവാനൊടു പറഞ്ഞാൽ
വല്ലതുമുപായമുള വാമിഹ നിനെച്ചാൽ;
ദുൎല്ലഭതയാകിന മനുഷ്യത ലഭിച്ചാൽ
നല്ലതു നിവൃത്തിപദമേവ—ഹരശംഭോ.

IV. നിരുക്തകാണ്ഡം.

186. (1) സംഭാഷണം വാക്യങ്ങൾകൊണ്ടും, വാക്യങ്ങൾ
പദങ്ങൾകൊണ്ടും പദങ്ങൾ പ്രകൃതിപ്രത്യയങ്ങൾകൊണ്ടും
ഉണ്ടാകുന്നു എന്നു ഇതുവരെ കാണിച്ചുവല്ലോ.

(2) ഈ പദങ്ങൾ എല്ലാം മലയാളഭാഷയിൽ ഉപയോഗി
ച്ചുവരുന്നവ തന്നേയെങ്കിലും അവ വേറെ ഭാഷയിൽനിന്നു
ഈ ഭാഷയിൽ വന്നു ചേൎന്നുവോ; മലയാളം ഏതു ഭാഷയിൽ
നിന്നുണ്ടായി; ഇതരഭാഷാപദങ്ങൾ മലയാളഭാഷയിൽ ഉപ
യോഗിക്കുമ്പോൾ അവക്കു രൂപഭേദം വരുന്നുണ്ടോ എന്നും
മറ്റുമുള്ള വിഷയങ്ങളെ വിവരിക്കുന്ന വ്യാകരണഭാഗം ആ
കുന്നു നിരുക്തകാണ്ഡം.

(3) ഗദ്യമായും പദ്യയുമുള്ള സാഹിത്യഗ്രന്ഥങ്ങളിൽ നാം
ഉപയോഗിക്കുന്ന പദങ്ങളെ തന്നേ നിത്യവ്യവഹാരത്തിൽ
പ്രയോഗിക്കുന്നില്ല. സംസാരിക്കുമ്പോൾ ചെറിയ വാക്യങ്ങ
ളെ ഉപയോഗിക്കും. ചിലപ്പോൾ വാക്യം പൂരിക്കാതെയും
ഇരിക്കും. പദങ്ങളിലേ എല്ലാവൎണ്ണങ്ങളെയും ഉച്ചരിക്കാറില്ല.
അതുകൊണ്ടു എഴുതുന്ന ഭാഷയിലും സംസാരിക്കുന്ന ഭാഷയി
ലും വളരെ വ്യത്യാസമുണ്ടെന്നു തെളിയുന്നു. എഴുതുന്ന ഭാഷ
സംസാരിക്കുന്ന ഭാഷയെക്കാൾ ശ്രേഷ്ഠമായതുകൊണ്ടു അതി
നെ പരിഷ്കൃതഭാഷയെന്നും മറ്റതിനെ ഉക്തഭാഷയെ
ന്നും പറയാം.

(4) ആലസ്യം, ശക്തിവൈകല്യം, പ്രമാദം മുതലായ പുരു
ഷദോഷത്താൽ പദങ്ങളെ നല്ലവണ്ണം ഉച്ചരിക്കാത്തതിനാൽ

"https://ml.wikisource.org/w/index.php?title=താൾ:56A5728.pdf/157&oldid=197427" എന്ന താളിൽനിന്ന് ശേഖരിച്ചത്