താൾ:56A5728.pdf/121

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 105 —

(3) താരതമ്യം, കാലം, പ്രകാരം, നിൎദ്ധാരണം, എന്നീ അ
ൎത്ഥത്തിൽ സപ്തമി വരും.

(i) താരതമ്യം— ഗൃഹത്തിലിരിക്കയിൽ മരിക്കു നല്ലൂ, ലക്ഷത്തിൽ പരം
പുരുഷന്മാർ.

(ii) കാലം— യാഗത്തിങ്കൽ പാടി. ( = യാഗം കഴിക്കുന്ന സമയം.)

(iii) പ്രകാരം— തെളിവിൽ പാടി.

(iv) നിൎദ്ധാരണം— നാലുപേരിലും മുമ്പൻ രാമൻ, വമ്പരിൽ മുമ്പൻ,
ഗുഹ്യങ്ങളിൽവെച്ചു അതിഗുഹ്യം.

158. ഷഷ്ഠി ക്രിയകളോടു അന്വയിക്കാത്തതുകൊണ്ടു അതിനെ കാ
രകവിഭക്തിയായി വിചാരിക്കുന്നില്ല. ഒന്നിച്ചു, ഒരുമിച്ചു, കൂടേ, കൂട, അടു
ക്കേ മുതലായ ഗതികളോടു അന്വയിക്കുന്നുണ്ടെങ്കിലും ഇവയെ ക്രിയകളാക്കി
എടുക്കുന്നില്ല, ഷഷ്ഠിയുടെയും അൎത്ഥം വിവരിച്ചാൽ എല്ലാവിഭക്തികളുടെയും
അൎത്ഥം ഈ പ്രകരണത്തിൽ തന്നേ അടങ്ങുമെന്നു വിചാരിച്ചു ഷഷ്ഠിയും ഇവി
ടെ ചേൎത്തിരിക്കുന്നു.

(1) രണ്ടു നാമങ്ങൾ തമ്മിലുള്ള സംബന്ധം ഷഷ്ഠി കാ
ണിക്കും. ഈ സംബന്ധം അസംഖ്യവിധമായിരിക്കുന്നതു
കൊണ്ടു പരിഗണിച്ചുകൂട. അതിൽ (a) ജന്യജനകഭാവം
(b) അംഗാംഗിഭാവം (c) ഗുണിഗുണഭാവം (d) സ്വസ്വാമിഭാ
വം ഇവ മുഖ്യമായവ.

(a) ജന്യജനകഭാവം— ‘ദശരഥന്റെ പുത്രൻ രാമൻ’ ഇതിൽ ദശരഥൻ
ജനകനും രാമൻ ജന്യനും ആകുന്നു. ‘രാമന്റെ അച്ഛൻ ദശരഥൻ’, ‘സീത
യുടെ അമ്മ ഭൂദേവി, ഭൂദേവിയുടെ പുത്രി സീത’.

(b) അംഗാംഗിഭാവം— ശരീരത്തിന്റെ (അംഗിയുടെ) അവയവം
(അംഗം). കാലിന്റെ വിരൽ, മരത്തിന്റെ ഫലം. പശുവിന്റെ പാൽ,
പോത്തിന്റെ കൊമ്പു, ദുഷ്ടന്റെ ചിത്തം, സാധുവിന്റെ മനസ്സു.

(c) ഗുണിഗുണഭാവം— രാമന്റെ (ഗുണിയുടെ) ശൌൎയ്യം (ഗുണം).
കൃഷ്ണന്റെ സാമൎത്ഥ്യം, ഈശ്വരന്റെ മഹാത്മ്യം, ജലത്തിന്റെ ശൈത്യം, വാ
യുവിന്റെ ഉഷ്ണം, പാട്ടിന്റെ മാധുൎയ്യം, ജനങ്ങളുടെ മോഹം, കത്തിയുടെ മൂൎച്ച.

"https://ml.wikisource.org/w/index.php?title=താൾ:56A5728.pdf/121&oldid=197391" എന്ന താളിൽനിന്ന് ശേഖരിച്ചത്