താൾ:56A5728.pdf/120

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 104 —

അവൻ മരത്തിൽനിന്നു വീണു; അവന്നും മരത്തിന്നും വീഴ്ചയാൽ വി
യോഗം ഉണ്ടായി. അവൻ വീഴുമ്പോൾ മരം ഉറപ്പായിനിന്നതുകൊണ്ടു അതു
അപാദാനമാകയാൽ പഞ്ചമിയിൽ വന്നു. നഗരത്തിൽനിന്നു പോയി; മോഹ
ങ്ങൾ മാനസത്തിങ്കൽനിന്നു കളക; കടലിൽനിന്നു കര കയറ്റി.

(3) ദൂരം നിശ്ചയിക്കുന്നേടം, ഉൽപത്തിസ്ഥാനം, ദാതാവു
എന്നിവയെ കാണിക്കുന്ന നാമങ്ങൾ അപാദാനം ആകയാൽ
പഞ്ചമിയിൽ വരും.

(i) തലശ്ശേരിയിൽനിന്നു അഞ്ചുനാഴിക തെക്കു മയ്യഴി. മരത്തിൽനിന്ന
രക്കാതം ദൂരവേ.

(ii) പാദതലത്തിൽനിന്നുണ്ടായി ശൂദ്രജാതി; വക്ഷസ്സിൽനിന്നുണ്ടായി ക്ഷ
ത്രിയജാതി; ഹിമവാനിൽനിന്നു ഗംഗ ഉത്ഭവിക്കുന്നു.

(iii) രാജാവിങ്കൽനിന്നു കിട്ടി; വിശ്വാമിത്രങ്കൽ നിന്നു പഠിച്ചു; എങ്കൽ
നിന്നു കേട്ടു.

157. (1) ക്രിയാവ്യാപാരം എവിടെ വെച്ചു നടക്കുന്നുവോ
ആയതു അധികരണം. അധികരണം സപ്തമിയിൽ വരും.

നാം കേരളത്തിൽ വസിക്കുന്നു. അവർ പാഠശാലയിൽ പഠിക്കുന്നു.
ശൂരന്മാർ പോൎക്കളത്തിൽ യുദ്ധം ചെയ്യുന്നു.

(2) ഔപശ്ലേഷികം, അഭിവ്യാപകം, വൈഷയികം എന്ന
അധികരണം മൂന്നു വിധം.

(i) ക്രിയാവ്യാപാരം അധികരണത്തിന്റെ ഒരു ഭാഗത്തിൽ മാത്രം നട
ക്കുന്നുവെങ്കിൽ അതിനെ ഔപശ്ലേഷികമെന്നു പറയും. കപ്പലിൽ കയറി,
ഗിരിശിഖരത്തിൽ എത്തി, കിടക്കയിൽ കിടന്നു, തോണിയിൽ ഇരുന്നു, നില
ത്തിൽ വീണു, കഴുത്തിൽ മാല ഇട്ടു.

(i) ക്രിയാവ്യാപാരം അധികരണത്തിലെല്ലാം വ്യാപിച്ചിരിക്കുന്നുവെങ്കിൽ
അതിനെ അഭിവ്യാപകം എന്നു പറയും. വെള്ളത്തിൽ പഞ്ചസാര കല
ക്കി, ശരീരത്തിൽ ചോരയുണ്ടു, സൂൎയ്യപ്രകാശം ജഗത്തിൽ വ്യാപിച്ചിരിക്കുന്നു,
എള്ളിൽ എണ്ണ. (ii) വിഷയം, സംബന്ധം എന്ന അൎത്ഥത്തിൽ വരുന്ന അധികരണം
വൈഷയികം. മോക്ഷത്തിൽ ആഗ്രഹം, ധനത്തിൽ മോഹം, ഈശ്വരങ്കൽ
ഭക്തി, ബ്രഹ്മചൎയ്യത്തിൽ ഏകനിഷ്ഠ, പഠിപ്പിൽ ഉത്സാഹം, മരണത്തിൽ രതി.

"https://ml.wikisource.org/w/index.php?title=താൾ:56A5728.pdf/120&oldid=197390" എന്ന താളിൽനിന്ന് ശേഖരിച്ചത്