താൾ:56A5728.pdf/122

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 106 —

(d) സ്വസ്വാമിഭാവം—രാജാവിന്റെ (സ്വാമിയുടെ) മന്ത്രി (സ്വം).
രാമന്റെ സാരഥി, കൃഷ്ണന്റെ രഥം, വിഷ്ണുവിന്റെ ചക്രം, സൈനികന്റെ
ആയുധം.

(2) ക്രിയാനാമങ്ങളോടു ചേൎന്നുവരുന്ന ഷഷ്ഠി ആ ക്രിയ
യുടെ കൎത്താവിനെയോ കൎമ്മത്തെയോ കാണിക്കും. കൎത്താ
വായി നില്ക്കുന്ന ഷഷ്ഠിക്കു കൎത്തൃഷഷ്ഠി എന്നും കൎമ്മമായി
നില്ക്കുന്ന ഷഷ്ഠിക്കു കൎമ്മഷഷ്ഠി എന്നും പേർ.

(i) കൎത്തൃഷഷ്ഠി—രാമന്റെ വരവു, കൃഷ്ണന്റെ യാത്ര, ബ്രാഹ്മണരുടെ
ഭോജനം, രാജാവിന്റെറ്റ കല്പന.

(ii) കൎമ്മഷഷ്ഠി—രാവണന്റെ വധം, ധനത്തിന്റെ ആശ, രമണ
ന്റെ മാൎഗ്ഗണം.

ജ്ഞാപകം. – (i) മറ്റു അൎത്ഥത്തിൽ വരുന്ന ഷഷ്ഠികൾ വെറും സംബ
ന്ധസാമന്യത്തെയോ വിഷയത്തെയോ കറിക്കും. ഉറുപ്പികയുടെ വാക്കു, ഉറു
പ്പികയെ സംബന്ധിച്ച വാക്കു, ഉറുപ്പിക വിഷയമായ വാക്കു.

(ii) പ്രഥമ ആശ്രിതമെന്നും അനാശ്രിതമെന്നും രണ്ടു വിധം ഉണ്ടെന്നു
വ്യാകരണാന്തരത്തിൽ പറഞ്ഞതു കേവലം അസംഗതമാകുന്നു. വാക്യത്തിലേ
പദങ്ങളെല്ലാം തമ്മിൽ അന്വയിച്ചു ആകാംക്ഷയോടു കൂടിയിരിക്കയാൽ എല്ലാം
ആശ്രയിച്ചവ തന്നേ ആയിരിക്കേണം. അനാശ്രിതപദങ്ങൾക്കു വാക്യത്തിൽ
പ്രവേശമേ ഇല്ല. സംബോധനയും വ്യാക്ഷേപകാവ്യയങ്ങളും വാക്യത്തിലേ ഇ
തരപദങ്ങളോടു ചേരാത്തതുകൊണ്ടു ഇവ അനാശ്രിതപദങ്ങൾ ആകയാൽ അ
വക്കു വാക്യത്തിൽ പ്രവേശമില്ല. (ii. 150.) അതുകൊണ്ടു അപോദ്ധാരത്തിൽ
അവയെ ഉപേക്ഷിക്കേണ്ടിവരുന്നു. രാമൻ പോകുന്നു, മഴ പെയ്യും, അഗ്നിപ
ൎവ്വതം പൊട്ടി എന്നിവയിലേ പ്രഥമ വാക്യത്തിലേ ആഖ്യയായി ക്രിയയോടു അ
ന്വയിക്കുന്നതുകൊണ്ടു അതു അനാശ്രിതമെന്നു ഒരിക്കലും പറവാൻ പാടില്ല.
സ്ഥലം, കാലം, കൎമ്മം, പ്രമാണം, പ്രകാരം എന്നീ അൎത്ഥത്തിൽ വരുന്ന രൂപം
പ്രഥമക്കു തുല്യമാകയാൽ അതു ആശ്രിതപ്രഥമ എന്നു പറയുന്നതും യുക്തിവി
രോധം. ഈ അൎത്ഥങ്ങളെല്ലാം നപുംസകനാമങ്ങളിൽ മാത്രം വരുന്നതുകൊ
ണ്ടും നപുംസകത്തിൽ പ്രഥമയുടെ രൂപം ദ്വിതീയക്കും ഉള്ളതു കൊണ്ടും, ദ്വിതീയ
ഈ അൎത്ഥത്തിൽ മറ്റുഭാഷകളിൽ ഉപയോഗിച്ചുവരുന്നതുകൊണ്ടും ഇവയെ
ദ്വിതീയകളായി വിചാരിക്കേണം. എളുപ്പം നടന്നു എന്നതിൽ എളുപ്പം ആ

"https://ml.wikisource.org/w/index.php?title=താൾ:56A5728.pdf/122&oldid=197392" എന്ന താളിൽനിന്ന് ശേഖരിച്ചത്