താൾ:56A5728.pdf/113

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 97 —

ഇതിന്നു വാക്യത്തിൽ പ്രവേശമില്ലാത്തതിനാൽ വ്യാക്ഷേപകാവ്യയങ്ങളെ
പ്പോലെ തന്നേ ഇതിനെ വാക്യവിഭജനത്തിങ്കൽ വിട്ടുകളയേണം.

(i) സംസ്കൃതവൈയാകരണന്മാർ സംബോധനയെ ക്രിയാവിശേഷണമാ
യി എടുക്കുന്നു.

(ii) രാമാ വരൂ എന്ന വാക്യത്തിൽ നാം രാമനോടു സംസാരിപ്പാൻ പോക
ന്നതുകൊണ്ടു രാമാ എന്ന സംബോധന മദ്ധ്യമപുരുഷൻ ആകുന്നു.

151. (1) ക്രിയാവ്യാപാരത്തിന്റെ ഫലം ഏതിൽ ചെന്നു
ചേരേണമെന്നു കൎത്താവു ഇച്ഛിക്കുന്നുവോ അഥവാ കൎത്താ
വിൽനിന്നു ഏതിൽ ചെന്നുചേരുന്നുവോ ആയതു കൎമ്മം
(കൎമ്മകാരകം). കൎമ്മം കൎത്തരിപ്രയോഗത്തിൽ ദ്വിതീയ
യിലും കൎമ്മണിപ്രയോഗത്തിൽ പ്രഥമയിലും വരും.

(i) “ഏതൊരു രാജൎഷിവംശമാണു ഭവാനാൽ അലങ്കരിക്കപ്പെട്ടതു”
എന്നതിൽ പ്രഥമയായ രാജൎഷിവംശം എന്നതു കൎമ്മം. “രാമൻ കൃഷ്ണനെ
കണ്ടു” എന്നതിൽ കൃഷ്ണനെ എന്ന ദ്വിതീയ കൎമ്മം.

(2) സകൎമ്മകക്രിയകൾക്കു മാത്രം കൎമ്മം ഉണ്ടാകയുള്ളൂ.

(3) അകൎമ്മകധാതുക്കളിൽനിന്നുണ്ടായ ക്രിയാനാമങ്ങൾ
അകൎമ്മകക്രിയകൾക്കു കൎമ്മമായ്വരും.

നോട്ടം നോക്കി, ചട്ടം ചാടി, ഓട്ടം ഓടി, പോക്കു പോയി. ഈ കൎമ്മത്തിന്നു
സജാതീയകൎമ്മം (cognate object) എന്ന പേർ ഇരിക്കുട്ടെ.

(4) സകൎമ്മകധാതുക്കളിൽ നിന്നുണ്ടായ നാമങ്ങൾ ദ്വിതീയ
യോടു അന്വയിച്ചു വരും.

എന്നെ സ്നേഹമുള്ളോർ. നമ്മെ ദ്വേഷമുള്ളോർ.

താതനെ സ്നേഹമുള്ളോർകളെ നന്നായ്വശീകരിച്ചീടിനാൻ മൌൎയ്യനും.

(5) ചില ക്രിയകൾക്കു രണ്ടു കൎമ്മങ്ങൾ ഉണ്ടാകും.

എന്നെ ചില ദുൎവ്വചനങ്ങൾ ചൊന്നാൻ; എന്നെ ചീത്ത പറഞ്ഞു; കൃഷ്ണൻ
അൎജ്ജുനനെ ഗീതയെ ഉപദേശിച്ചു.

152. (1) കേവലപ്രകൃതികളുടെ കൎത്താവു പ്രയോജകപ്ര
കൃതികളിൽ കൎമ്മമായ്വരും (ii. 72. 3.)
7

"https://ml.wikisource.org/w/index.php?title=താൾ:56A5728.pdf/113&oldid=197383" എന്ന താളിൽനിന്ന് ശേഖരിച്ചത്