താൾ:56A5728.pdf/112

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 96 —

ii. കാരകപ്രകരണം.

149. (1) വാക്യത്തിൽ നാമപദത്തിന്നു ക്രിയാപദത്തോ
ടുള്ള സംബന്ധത്തിന്നു കാരകം എന്നു പേർ. ഷഷ്ഠി നാമ
ത്തോടു ചേരുന്നതുകൊണ്ടു കാരകവിഭക്തിയല്ല. ശേഷമുള്ള
വിഭക്തികൾ ആറുവിധമായ സംബന്ധം കാണിക്കുന്നതു
കൊണ്ടു ആറു കാരകങ്ങൾ ഉണ്ടു.

(2) ആകാംക്ഷയാൽ ഉണ്ടാകുന്ന അൎത്ഥപൂൎത്തിക്കു സഹാ
യിക്കുന്നതു കാരകങ്ങൾ ആകുന്നു. ഈ കാരകങ്ങൾക്കു ഒത്ത
വണ്ണം നാമങ്ങളോടു പ്രത്യയങ്ങൾ ചേരും.

150. (1) ക്രിയ കാണിക്കുന്ന വ്യാപാരം ചെയ്യുന്നവൻ
കൎത്താവു. ഇതിനെ കൎത്തൃകാരകമെന്നു പറയും.

(2) കൎത്തൃകാരകം കൎത്തരിപ്രയോഗത്തിൽ പ്രഥമവിഭക്തി
യിലും കൎമ്മണിപ്രയോഗത്തിൽ തൃതീയയിലും വരും. (ii. 114.)

i. കൎത്തരി പ്രയോഗം. i. കൎമ്മണി പ്രയോഗം.
1. ശ്രീകൃഷ്ണൻ ഗീതയെ ഉപദേ
ശിച്ചു.
ശ്രീകൃഷ്ണനാൽ ഗീത ഉപദേ
ശിക്കപ്പെട്ടു.
2. പരശുരാമൻ കേരളം സൃഷ്ടി
ച്ചു.
പരശുരാമനാൽ കേരളം സൃഷ്ടി
ക്കപ്പെട്ടു.
3. ശിവാജി സാമ്രാജ്യം സ്ഥാപിച്ചു. ശിവാജിയാൽ സാമ്രാജ്യം സ്ഥാപി
ക്കപ്പെട്ടു.

(i) i.ൽ ശ്രീകൃഷ്ണുൻ, പരശുരാമൻ, ശിവാജി എന്നീ പ്രഥമവിഭക്തികളും
ii.ൽ ശ്രീകൃഷ്ണനാൽ, പരശുരാമനാൽ, ശിവാജിയാൽ എന്നീ തൃതീയവിഭക്തി
കളും കൎത്തൃകാരകങ്ങൾ ആകുന്നു.

(ii) ആഖ്യ എല്ലായ്പോഴും പ്രഥമവിഭക്തിയിൽ ഇരിക്കും. കൎത്താവു കൎത്ത
രിപ്രയോഗത്തിൽ പ്രഥമയിലും കൎമ്മണിപ്രയോഗത്തിൽ തൃതീയയിലും വരും.

(3) ദൂരത്തുള്ള ഒരാളെ വിളിക്കുമ്പോഴും അയാളുടെ മനസ്സു
നാം പറയുന്നതിൽ ഇരുത്തുവാൻ വേണ്ടിയും ഉപയോഗി
ക്കുന്ന പ്രഥമയുടെ രൂപം സംബോധനയാകുന്നു.

"https://ml.wikisource.org/w/index.php?title=താൾ:56A5728.pdf/112&oldid=197382" എന്ന താളിൽനിന്ന് ശേഖരിച്ചത്