താൾ:56A5728.pdf/114

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 98 —

1. അകൎമ്മകക്രിയകൾ.

കേവലപ്രകൃതി. പ്രയോജകപ്രകൃതി.
1. ബാണം മൃഗശരീരത്തിൽ പതി
ക്കുന്നു.
ബാണം മൃഗശരീരത്തിൽ പതിപ്പി
ക്കുന്നു.
2. കുട്ടി കളിക്കുന്നു. കുട്ടിയെ കളിപ്പിക്കുന്നു.
3. വെള്ളം ഒഴുകുന്നു. വെള്ളം ഒഴുക്കുന്നു.

2. ജ്ഞാനാൎത്ഥക്രിയകൾ.

1. രാമൻ ഉത്സവം കാണുന്നു. രാമനെ കൃഷ്ണൻ ഉത്സവം കാണിക്കുന്നു.
2. രാമൻ പാട്ടു കേൾക്കുന്നു. കൃഷ്ണൻ രാമനെ പാട്ടു കേൾപ്പിക്കുന്നു.
3. ഹരി സത്യം അറിയുന്നു. ഹരിയെ അനന്തൻ സത്യമറിയിക്കുന്നു.
4. ശിഷ്യൻ പാഠം പഠിക്കുന്നു. ശിഷ്യനെ ഗുരു പാഠം പഠിപ്പിക്കുന്നു.

3. മറ്റു സകൎമ്മക ധാതുക്കൾ.

ദേവർ അമൃതം കടിച്ചു. വിഷ്ണു ദേവരെ അമൃതം കുടിപ്പിച്ചു.
ബാലൻ വേഷം ചമച്ചു. ബാലനെ വേഷം ചമയിച്ചു.

(2) ചെയ്യു മുതലായ സകൎമ്മകധാതുക്കളിൽ കേവലപ്രകൃ
തികളുടെ കൎത്താവു പ്രയോജകപ്രകൃതികളിൽ കൊണ്ടു എന്ന
ഗതിയോടുകൂടിയ കൎമ്മമായ്വരും.

ചാത്തു വേല ചെയ്യുന്നു. ചാത്തുവിനെക്കൊണ്ടു രാമൻ വേല
ചെയ്യിക്കുന്നു.
നാണു കത്തു വായിക്കുന്നു. നാണുവിനെക്കൊണ്ടു രാമൻ കത്തു വാ
യിപ്പിക്കുന്നു.

(3) പ്രയോജകപ്രകൃതികൾ ഉണ്ടാക്കുന്ന പ്രകാരം:—

(i) അബലക്രിയയെ ബലക്രിയയാക്കുക, ഇളകു–ഇളക്കു, ആകു–ആക്കു,
പോകു–പോക്കു.

(ii) ധാതുവിന്റെ അന്തത്തിലെ ങ്ങു എന്നതിന്നു പകരം ക്കു ഉപയോഗി
ക്കുക. മുങ്ങു–മുക്കു, തൂങ്ങു–തൂക്കു, മുഴങ്ങു–മുഴക്കു, തിങ്ങു–തിക്കു, അടങ്ങു–
അടക്കു.

"https://ml.wikisource.org/w/index.php?title=താൾ:56A5728.pdf/114&oldid=197384" എന്ന താളിൽനിന്ന് ശേഖരിച്ചത്