താൾ:56A5728.pdf/106

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 90 —

അഞ്ചിടങ്ങാഴി നെല്ലു (അഞ്ചിടങ്ങാഴി പരിമാണമുള്ള നെല്ലു), മൂന്നു പറ
യരി, നാലു കുറ്റിയെണ്ണ, അഞ്ചുതുലാം പഞ്ചസാര, അഞ്ചുഭാരം കൊപ്പര, ഒരു
കണ്ടി കാപ്പി, ഒരു റാത്തൽ ചായ, അരപ്പലം ചുക്കു.

(i) 'ആയിരം നെല്ലു വാരം കിട്ടും' എന്നതിൽ ആയിരമിടങ്ങാഴി എന്നും
'അഞ്ചരി വെച്ചു ചോറുണ്ടാക്കി' എന്നതിൽ അഞ്ചു ശേറു എന്നും അൎത്ഥമാകയാൽ
പരിമാണശബ്ദങ്ങളായ ഇടങ്ങാഴി, ശേറു ലോപിച്ചിരിക്കുന്നു.

(4) പരിമാണത്തെ കാണിക്കുന്ന വിശേഷണം പാരിമാ
ണികം.

140. (1) ഗുണങ്ങളെ പറയുന്ന വിശേഷണങ്ങൾ ഗുണ
വചനങ്ങൾ ആകുന്നു. (i. 99 —100.)

വെളുത്ത, വെള്ള, കറുത്ത, പച്ച, നീണ്ട, നേരിയ, പുത്തൻ, ചുകുന്ന.

(2) ഇവ ഉത്തരവിശേഷണങ്ങളായ്വരുന്നുവെങ്കിൽ ഇവക്കും
വിശേഷ്യങ്ങൾക്കും ലിംഗവചനങ്ങളിൽ സമാനാധികരണം
(ii. 107.) ഉണ്ടാകും. (i. 106—107.)

കറുത്ത മനുഷ്യൻ - മനുഷ്യൻ കറുത്തവൻ, മനുഷ്യർ കറുത്തവർ, സ്ത്രീ
കറുത്തവൾ, കാടു വലിയതു.

(3) ഗുണവചനങ്ങൾ സംസ്കൃതഭാഷയിൽനിന്നുണ്ടായവ
എങ്കിൽ അവക്കു എല്ലായ്പോഴും സമാനാധികരണം ഉണ്ടാ
യിരിക്കേണം.

സുന്ദരനായ പുരുഷൻ, സുന്ദരിയായ നാരി, സുന്ദരമായ ഉപവനം, മധു
രമായ ഗാനം, ബലവാനായ പുരുഷൻ, വിദുഷിയായ രാജ്ഞി, പ്രിയയായ ഭാൎയ്യ.

(4) തദ്വത്തായ തദ്ധിതവും സമാനാധികരണത്തിൽ വരും.

തടിയനായ മനുഷ്യ ൻ, മടിയനായ കുട്ടി, കൊതിച്ചിയായ പെൺ, തൊ
ണ്ടിയായ സ്ത്രീ. (ii, 90.)

(5) അൻപ്രത്യയാന്തമായ നപുംസകതദ്ധിതങ്ങൾ വിശേ
ഷണങ്ങളായ്വരും.

വടക്കൻ കല്യാണസൌഗന്ധികം, തെക്കൻ ബകവധം, പടിഞ്ഞാറൻ കാ
ററു, കിഴക്കൻ മുണ്ടു, മുള്ളൻ ചേന.

(i) ഇവയെ നിത്യസമാസങ്ങളാക്കി എടുക്കാം.

"https://ml.wikisource.org/w/index.php?title=താൾ:56A5728.pdf/106&oldid=197376" എന്ന താളിൽനിന്ന് ശേഖരിച്ചത്