താൾ:56A5728.pdf/105

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 89 —

(3) നിദൎശകസൎവ്വനാമങ്ങളും പ്രശ്നാൎത്ഥകസൎവ്വനാമങ്ങളും
വിശേഷണങ്ങൾ ആകും.

അതുകാലം, അതുപൊഴുതു, എന്തുകാൎയ്യം, ഏതുദിക്കു. ഇവയും നിത്യസ
മാസങ്ങൾ ആകുന്നു.

138. സംഖ്യാവാചകങ്ങളിൽ സംഖ്യകളും അവയിൽനി
ന്നുണ്ടായ പൂരണി മുതലായ തദ്ധിതങ്ങളും അടങ്ങും (ii. 91-94).

ഒരു മനുഷ്യൻ, രണ്ടു കുട്ടികൾ, മൂന്നു കൊല്ലം, നാലു വേദങ്ങൾ, അഞ്ചു
ഭൂതങ്ങൾ, ആറു ശാസ്ത്രങ്ങൾ. (ii. 106.)
ഒന്നാം മനുഷ്യൻ, രണ്ടാം കുട്ടി, മൂന്നാം കൊല്ലം, നാലാം ലേദം, അഞ്ചാം
വയസ്സു.
ഒന്നാമനായ മനുഷ്യൻ, രണ്ടാമനായ കുട്ടി, മൂന്നാമത്ത കൊല്ലം, നാലാമ
ത്തേവേദം.
ഒന്നാമത്തേവനായ മനുഷ്യൻ, രണ്ടാമത്തേവനായ കുട്ടി.
ഒരുവൻ മനുഷ്യൻ, മനുഷ്യൻ ഒരുത്തൻ, ഇരുവർ ഏറാടിമാർ, മൂവർ
ബ്രാഹ്മണർ, ഒന്നരശ്ശ പണം.
ചില മനുഷ്യർ, പല ആളുകൾ, എല്ലാ സ്ത്രീകൾ, പലതരം വസ്തുക്കൾ, വൃ
ത്താന്തങ്ങൾ മുഴുവൻ.
മനുഷ്യർ ചിലർ, കുട്ടികൾ പലർ, സ്ത്രീകൾ എല്ലാവരും, പണമെല്ലാം.

139. (1) സംഖ്യയായി എണ്ണുവാൻ കഴിയാത്ത വസ്തുക്ക
ളുടെ രാശിയെയോ ആ രാശിയുടെ ഭാഗങ്ങളെയോ കാണിക്കു
ന്നതു പരിമാണം.

ഇത്ര നെയ്യ് , അത്ര വെള്ളം, എത്ര പഞ്ചസാര, ഒക്കെ കൊടുത്തു, എല്ലാം
തിന്നു.
കറെ വെണ്ണ, ഏറെ കാലം, വളരെ തുക, വലിയ തുക്കം, ചെറിയ സംഖ്യ

(2) ഇവയിൽ പലതും സാഖാവാചകങ്ങളായും നടക്കും.
എത്ര കുട്ടികൾ, അത്ര ആളുകൾ, ഇത്ര സ്ത്രീകൾ.

(3) അളവു, തൂക്കം ഇവയെ കാണിക്കുന്ന നാമങ്ങളും പരി
മാണത്തെ കാണിക്കുമ്പോൾ വിശേഷണങ്ങൾ ആകും.

"https://ml.wikisource.org/w/index.php?title=താൾ:56A5728.pdf/105&oldid=197375" എന്ന താളിൽനിന്ന് ശേഖരിച്ചത്