താൾ:56A5728.pdf/104

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 88 —

135. ഭേദകങ്ങളെ ധാതുജം, സാൎവ്വനാമികം, സംഖ്യാവാ
ചകം, പാരിമാണികം, ഗുണവചനം, കൃതിജം എന്നു ആറു
വിധമായി വിഭാഗിച്ചിരിക്കുന്നു.

136. (1) കേവലം ധാതുവിനെത്തന്നേ വിശേഷണമാക്കി
ഉപയോഗിച്ചാൽ ആ വിശേഷണത്തെ ധാതുജം എന്നു
പറയും.

അടക്കല്ല, അടിച്ചവർ, അണിമിഴി, അരിവാൾ, മൂടുപടം, കറുകാൽ,
ചെറുകൈ, പുതുക്കലം, ഇളനീർ, മുതുമാൻ, തണ്ണീർ, അറുമഴ, ആടാചാക്കി
യാർ, ഇരിക്കക്കട്ടിൽ, ഇരിപ്പിടം, ഉതിൎമ്മണി, എരിക്കൊള്ളി, കെടുകാൎയ്യം,
നടവടി.

(2) ഈ ധാതുജഭേദകത്തിന്നും വിശേഷണത്തിന്നും മദ്ധ്യ
ത്തിൽ മകാരം ചിലപ്പോൾ ആഗമമായ്വരും.

പൈങ്കിളി, പെരിങ്കായം, പെരുമ്പറ, കുറുങ്കാടു, നിടുങ്കാലം, നറുന്തേൻ,
വെറുങ്കാൽ, ഈളന്നീർ, ഇളങ്കോയ്മ, കടുഞ്ചോര, കടുമ്പച്ച, കൊടുങ്കാറ്റു, ചെ
ന്താർ.

(3) ചിലപ്പോൾ ധാതുസ്വരം ദീൎഘമാകും.
ചെവ്-ചേവടി, കരു-കാരകിൽ, കാരീയം, പെരു-പേരാൽ, പേർമഴ.

(4) ചിലപ്പോൾ ധാതുവിന്റെ അന്ത്യവ്യഞ്ജനത്തിന്നു ദ്വി
ത്വം വരും.
ചിറ്റമൃതു, ചിററരുത്ത, വെററില, കട്ടെറുമ്പു, പുത്തരി.

(5) ധാതുജങ്ങളായ വിശേഷണങ്ങളാൽ ഉണ്ടാകുന്ന യോ
ഗങ്ങൾ നിത്യസമാസങ്ങൾ ആകുന്നു. (ii. 103.)

137. സൎവ്വനാമങ്ങളിൽനിന്നുണ്ടായവ സാൎവ്വനാമികങ്ങൾ.

(1) എൻ, നിൻ, തൻ, താൻ എന്നിവ വിശേഷണങ്ങ
ളായ്വരും.
എൻപുരാൻ, എമ്പ്രാൻ, നിന്മുഖം, തമ്പുരാൻ, താൻതോന്നി.

(2) ചുട്ടെഴുത്തുകളും ചോദ്യെഴുത്തുകളും വിശേഷണങ്ങ
ളായ്വരും.
അക്കാലം, ഇക്കുട്ടി, എപ്പോൾ, എപ്പേർ.

"https://ml.wikisource.org/w/index.php?title=താൾ:56A5728.pdf/104&oldid=197374" എന്ന താളിൽനിന്ന് ശേഖരിച്ചത്