താൾ:56A5728.pdf/107

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 91 —

141. (1) അപൂൎണ്ണക്രിയയിൽനിന്നുണ്ടായ വിശേഷണ
ങ്ങൾ കൃതിജങ്ങൾ ആകുന്നു.

(2) ശബ്ദന്യൂനങ്ങൾ നാമവിശേഷണങ്ങൾ ആകുന്നു
(i. 103). ക്രിയാന്യൂനങ്ങളും ഭാവരൂപം എന്നു പറയുന്ന ക്രി
യാനാമവും ക്രിയാവിശേഷണങ്ങൾ ആകുന്നു (i. 109). സം
ഭാവനയും അനുവാദകവും അന്യവാക്യത്തെ ആശ്രയിച്ചിരി
ക്കയാൽ ക്രിയാവിശേഷണങ്ങൾ അല്ല. ക്രിയാപുരുഷനാമം
ഉത്തരവിശേഷണമായ്വരും.

(i) ശബ്ദന്യൂനം - നടക്കുന്ന മനുഷ്യൻ, പഠിച്ച പാഠം, വരും കാലം, ഇരി
ക്കും ദിക്കു.

(ii) ക്രിയാന്യൂനം - നടന്നുപോയി, പഠിച്ചുതീൎത്തു, വന്നിട്ടുണ്ടു, ഇരുന്നു
കഴിച്ചു.

(iii) ഭാവരൂപം - ആകേ നശിച്ചു, പഴുക്ക ചുട്ടു, ഇരിക്കേ കെടും, അക
ലേ നിന്നു.

(iv) ക്രിയാപുരുഷനാമം - അവൻ നടന്നവൻ ആകുന്നു, ഇവൻ വായിക്കു
ന്നവൻ.

(v) ക്രിയാവിശേഷണങ്ങളായ അവ്യയങ്ങളെക്കുറിച്ചു അവ്യയാധികാര
ത്തിൽ പറയും. (i. 109).

(vi) താഴേ കാണുന്ന വാക്യങ്ങളിലേ വിശേഷണങ്ങളെ കാണിച്ചു അവ
ഏതു പദങ്ങളോടു അന്വയിക്കുന്നുവെന്നും എങ്ങനെ ഉത്ഭവിച്ചവയെന്നും പറക.

1. ചൊൽക്കൊണ്ട നയജ്ഞന്മാർ ഏററവുമാനന്ദിക്കും.
2. എങ്കിലോ, മന്ദാകിനീതന്നുടെ തീരത്തിങ്കൽ
തുംഗമായൊരുപുരം പാടലീപുത്രമെന്നു
ചൊൽപ്പൊങ്ങും നൃപതികൾക്കിരിപ്പാനുണ്ടായി.
3. നന്ദനാം മഹീപതിതന്നുടേ പത്നികളായ്
സുന്ദരാംഗികളായി രണ്ടുപേരുണ്ടോയ്വന്നു.
4. യൌവനം വന്നു പരിപുൎണ്ണമായ്ചമഞ്ഞതി
ഗൎവ്വിതന്മാരായുള്ള പുത്രരെ കണ്ടു നൃപൻ,
മന്ത്രികളെയും നിജപുത്രന്മാരെയും വിളിച്ച്
അന്തികേ വരുത്തിക്കൊണ്ടീവണ്ണം ഉരചെയ്താൻ.

"https://ml.wikisource.org/w/index.php?title=താൾ:56A5728.pdf/107&oldid=197377" എന്ന താളിൽനിന്ന് ശേഖരിച്ചത്