താൾ:56A5728.pdf/102

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 86 —

24. നിഷേധക്രിയ ഉണ്ടാക്കുവാനായിട്ടു ചേൎക്കുന്ന ധാതുക്കൾ ഏവ? 25. പ്രകാ
രങ്ങളിലെ നിഷേധരൂപങ്ങളുടെ പ്രക്രിയ പറക. 26. പ്രാൿപദം, ഉപ
പദം ഇവയെ വിവരിക്കുക. 27. ഉപപദങ്ങളെ വിഭജിക്കുക. 28. ഉപപദ
ങ്ങളാൽ സിദ്ധിക്കുന്ന രൂപങ്ങളെ പറക. 29. ഭേദകോപപദം, കാലോപ
പദം, പൂരണോപപദം ഇവയെ വിവരിച്ചുദാഹരിക്കുക. 30. വ്യവധാനമെ
ന്നാൽ എന്തു ? 31. ക്രിയാസമാസങ്ങൾക്കു അന്യപദങ്ങളാൽ വ്യവധാനം ഉണ്ടാ
കുമോ ? ഉദാഹരിക്കുക. 32. വ്യവഹിതസമാസം എന്നാൽ എന്തെന്നു വിവരി
ച്ചുദാഹരിക്കുക.

33. താഴേ ചേൎത്ത വാക്യങ്ങളിലേ ക്രിയാസമാസങ്ങളെ എടുത്തു അവയുടെ
ജാതിയും ലക്ഷണവും പറക.

1. ഉൾക്കാമ്പിൽ തത്വബോധമുദിച്ചിട്ടവനപ്പോൾ
പുഷ്കരവിലാചനതന്നെയുമുപേക്ഷചെയ്തു.
2. മന്നവ പുനരതുമെന്നോടും പറയേണം.
3. ഞാൻ കുതുകമൊടു നിന്നെ കൊണ്ടുപോയ്ക്കൊൾവെൻ.
4. സന്തോഷത്തോടും ചെവി തന്നു കേട്ടീടുന്നാകിൽ
ശന്തനുവിൻറ ജന്മം സംക്ഷേപിച്ചറിയിക്കാം.
5. ചാരത്തു കാണുന്ന ദാരികാതന്നെയും
പാരാതെ കൊണ്ടിങ്ങു പോന്നുകൊൾവൂ.
6. എന്നുടെ പൈതൽ എന്നിങ്ങിനെയുള്ളോരു
നിൎണ്ണയമായിച്ചമഞ്ഞു കൂടി.
7. തങ്ങളെതന്നെ തുറന്നതു കാണായി
ചങ്ങല പൂണ്ടുള്ള വാതിലെല്ലാം.
8. ഇന്നുതൊട്ടിവിടെ നീ വാണീടുകെന്നുരചെയ്തു.
9. ഈ രാവണൻ വളരെ കോപിച്ചിരിക്കുന്നു, അതിനാൽ ഇവനെ
അനുസരിച്ചിരിക്കാം.
10. ക്ഷിതജയെ രാമന്നു നല്കീടാം.
11. ഞാൻ ഇപ്പോൾ തന്നെ യാഗമാരംഭിക്കാം.
12. ദശരഥമഹാരാജാവിനെ വിനയത്തോടുകൂടി എതിരേറ്റു സൽക്കരി
ക്കേണ്ടതാകുന്നു.

34. മേൽവാക്യങ്ങളിലെ നാമസമാസങ്ങളെയും വിഭക്തികളെയും പ്രയോ
ഗങ്ങളെ യും പറക..

"https://ml.wikisource.org/w/index.php?title=താൾ:56A5728.pdf/102&oldid=197372" എന്ന താളിൽനിന്ന് ശേഖരിച്ചത്