താൾ:56A5728.pdf/103

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 87 —

സമാസം ലുൿസമാസം. 1. തൽപുരുഷൻ 5. കൎമ്മധാരയൻ.
അലുൿസമാസം. 2. ദ്വന്ദ്വൻ. 6. ദ്വിഗു.
നാമസമാസം. 3. അവ്യയീഭാവൻ.
ക്രിയാസമാസം 4. ബഹുവ്രീഹി.

4. ഭേദകാധികാരം. (i. 99 — 107, 109.)

134. (1) ദ്രവ്യത്തിന്നു അനേക ഗുണങ്ങൾ ഉണ്ടു. അവ
യിൽ ഏതിനെയാണ് പ്രസംഗവശാൽ നാം വിചാരിക്കേ
ണ്ടതു എന്നു കാണിക്കുന്നതു വിശേഷണമാകുന്നു. ഈ
വിശേഷണം ഒരു നാമപദ
ത്തോടു ചേരുമ്പോൾ അതു ആ
നാമത്തിൻറെ അൎത്ഥമായ വസ്തു മററു വസ്തുക്കളിൽനിന്നു
എങ്ങനെ ഭേദിച്ചിരിക്കുന്നുവെന്നു കാണിക്കുന്നതുകൊണ്ടു വി
ശേഷണത്തെ ഭേദകം എന്നും പറയും. പദത്തിന്റെ
അൎത്ഥം അനേകവ്യക്തികളെ സംബന്ധിക്കുന്നുവെങ്കിൽ ആയ
തിനെ ആവശ്യപ്പെട്ട ഒരു വ്യക്തിയിൽ മാത്രം കൊണ്ടു വന്നു നി
യമിക്കുന്നതുകൊണ്ടു വിശേഷണത്തെ വ്യാവൎത്തകം എന്നും
പറയും.

(3) നാമത്തെ വിശേഷിക്കുന്നതു നാമവിശേഷണം, ക്രി
യയെ വിശേഷിക്കുന്നതു ക്രിയാവിശേഷണം, വിശേഷണ
ത്തെ വിശേഷിക്കുന്നതു ഭേദകവിശേഷണം ആകുന്നു.

(i) "നല്ല കുട്ടി ഏററം വെളുത്ത വസ്ത്രം എല്ലായ്പോഴും ഉടുക്കും. ഈ വാക്യ
ത്തിൽ 'നല്ല', 'വെളുത്ത' എന്നിവ നാമവിശേഷണങ്ങൾ ആകുന്നു. 'എററം'
എന്നതു 'വെളുത്ത' എന്ന വിശേഷണത്തിൻറെ വിശേഷണമാകയാൽ ഭേദകവി
ശേഷണമാകുന്നു. 'എല്ലായ്പോഴും' ക്രിയാവിശേഷണം ആകുന്നു.

(ii) നല്ല എന്ന പദം കുട്ടികളെ തരംതിരിച്ചു, ഒരു തരത്തിന്നും മറ്റേ തര
ത്തിന്നും തമ്മിലുള്ള ഭേദം കാണിക്കുന്നതുകൊണ്ടു ഭേദകവും വ്യാവൎത്തകവും
ആകുന്നു

വിശേഷണം. നാമവിശേഷണം.
ഭേദകം. ക്രിയാവിശേഷണം.
വ്യാവൎത്തകം. ഭേദകവിശേഷണം.
"https://ml.wikisource.org/w/index.php?title=താൾ:56A5728.pdf/103&oldid=197373" എന്ന താളിൽനിന്ന് ശേഖരിച്ചത്