താൾ:56A5728.pdf/101

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 85 —

ചിലപ്പോൾ ഉപപദങ്ങളെ വ്യസ്തപദങ്ങളായിട്ടും ഉപയോ
ഗിക്കാറുണ്ടു. (ii. 96. 4.)

1. വാനോർപുരം പുക്കു പീയുഷവും കൊണ്ടു
മാനമോടെ വരികെന്നാൻ ജനകനും (കൊണ്ടുവരിക).
2. ആകയാൽ ഞാനുണ്ടൊന്നു നിന്തിരുവടിതന്നോ
ടാകാംക്ഷാപരവശചേതസാ ചോദിക്കുന്നു (ചോദിക്കുന്നുണ്ടു).

(3) അന്യപദങ്ങളാൽ വ്യവധാനം വന്നവയോ, സമാസ
യോഗം വിട്ടുപോയവയോ ആയ പദക്കൂട്ടത്തിന്നു വ്യവഹിത
സമാസം എന്നു പേർ.

1. എന്നുടെ കന്നിനെക്കണ്ടതില്ലെൻതോഴി
നിൻവീട്ടിലെങ്ങാനുമുണ്ടോ കണ്ടു? (കണ്ടിട്ടുണ്ടോ)
2. ചേൎത്തുള്ളിൽ കൊള്ളാതെ നിന്നു പൊറുപ്പതു (ചേൎത്തുകൊള്ളാതെ).

പരീക്ഷ. (112 —133.)

1. ക്രിയാസമാസങ്ങൾ എന്നാലെന്തു? 2. അവയെ വിഭജിക്കുക. 3. പ്രയോ
ഗമെന്നാൽ എന്തു? 4, മലയാളത്തിൽ എത്ര പ്രയോഗങ്ങൾ ഉണ്ടു? 5. കൎത്തരി
പ്രയോഗം, കൎമ്മണിപ്രയോഗം ഇവക്കു രൂപത്തിലും അൎത്ഥത്തിലും എന്തു ഭേദം?
6. കൎമ്മണിപ്രയോഗരൂപങ്ങളെ എങ്ങനെ ഉണ്ടാക്കുന്നു? 7. കൎത്തരിപ്രയോഗ
ത്തിലേ ക്രിയയുള്ള മൂന്നു വാക്യങ്ങളെ പാഠപുസുകത്തിൽനിന്നു എടുത്തു അവ
യെ കൎമ്മണിപ്രയോഗത്തിൽ മാററി ഉണ്ടായ ഭേദഗതികളെ പറക. 8. കൎമ്മ
ണിപ്രയോഗം കൊണ്ടു എന്തുപകാരം? 9. പ്രകാരം എന്നാൽ എന്തു? 10. മല
യാളത്തിൽ എത്ര പ്രകാരങ്ങൾ ഉണ്ടു? . 11. ഇവയിൽ സമാസത്താൽ ഉണ്ടാകു
ന്നവ ഏവ? 12. വ്യസ്തപദങ്ങളാൽ ഉണ്ടാകുന്ന പ്രകാരങ്ങൾ ഏവ? 13. നി
ൎദ്ദേശകപ്രകാരം എന്നാൽ എന്തു? 14. നിയോജകപ്രകാരം എന്നാൽ എന്തു? ഇ
തിന്റെ അൎത്ഥം എന്തു? 15. വിളിപ്പിൻ, ഉണ്മിൻ, തിന്നിൻ, കാണ്മിൻ ഇവയുടെ
രൂപസിദ്ധിയെ വിവരിക്കുക. 16. വിധായകപ്രകാരം എങ്ങനെ ഉണ്ടാക്കുന്നു?
17. ഇതിൻറ അൎത്ഥം എന്തു? 18. ഇതിൽനിന്നു പ്രാൎത്ഥനാൎത്ഥം എങ്ങനെ കാണി
ക്കും? 19. വിധായകപ്രകാരത്തിലേ അപൂൎണ്ണക്രിയാരൂപങ്ങൾ പറക. 20. അ
നുജ്ഞായക പ്രകാരം എന്നാൽ എന്തു? 21. ഇതിനെ എങ്ങനെ ഉണ്ടാക്കുന്നു?
22. നിഷേധം എന്നാൽ എന്തു? 23. പ്രതിഷേധമെന്തെന്നു വിവരിക്കുക.

"https://ml.wikisource.org/w/index.php?title=താൾ:56A5728.pdf/101&oldid=197371" എന്ന താളിൽനിന്ന് ശേഖരിച്ചത്