Jump to content

താൾ:56A5728.pdf/100

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 84 —

ഭവിക്കുന്നു എന്നും ഗ്രന്ഥവിസ്താരഭയത്താൽ ഇവിടെ ഉപ
പാദിക്കുന്നില്ല.

131. ഭൂതം ആദിയായ ത്രികാലങ്ങളിൽ അൎത്ഥവിശേഷ
ങ്ങളെ കാണിപ്പാനായിട്ടു ചേൎക്കുന്ന ഉപപദങ്ങൾക്കു കാ
ലോപപദങ്ങൾ എന്നു പേർ.

(i) പോകയാകുന്നു, പോകയായിരുന്നു, പോകയായിരിക്കും, പോയ്ക്കൊണ്ടി
രിക്കുന്നു, പോയ്ക്കൊണ്ടിരുന്നു, പോയ്ക്കൊണ്ടിരിക്കും, പോകുമായിരിക്കും, പോകു
മായിരുന്നു, പോയിട്ടുണ്ടായിരിക്കാം.

(ii) ഇങ്ങനെ കാലത്തിൻറയും പ്രകാരത്തിൻറയും അൎത്ഥത്തിൽ വിശേ
ഷങ്ങളെ കാണിക്കുന്ന ഉപപദങ്ങൾ ഉണ്ടു. ഇവിടെ കാലവിഭാഗങ്ങളെ പറ
യുന്നില്ല.

132. (1) അരു, അൽ, ഇൽ, ഉൾ, ഉറു, എൻ, ഒൽ,
തകു, പുക, മികു, പോൽ, വേൺ മുതലായ ധാതുക്കൾക്കു
എല്ലാരൂപങ്ങളും ഇല്ലാത്തതുകൊണ്ടു ഊനക്രിയകൾ എന്നു
പറയും.

(2) ഈ ന്യൂനത തീൎപ്പാൻ വേണ്ടി ഇവയോടു ചേൎന്നുവരു
ന്ന ക്രിയകൾ പൂരണോപപദങ്ങൾ ആകുന്നു.
അല്ലായിരുന്നു, ഇല്ലായിരുന്നു, ഉണ്ടാകും, ഉണ്ടാക്കും, ഉണ്ടായിരിക്കും, ഉണ്ടാ
കേണം, വേണ്ടിരുന്നു, വേണ്ടിവന്നു.

133. (1) ഇങ്ങനെ ഭേദകോപപദം, കാലോപപദം, പൂ
രണോപപദം എന്നീ മൂന്നുവിധം ഉപപദങ്ങൾ പ്രാൿപദ
ത്തെ വിശേഷിക്കുന്നതുകൊണ്ടു വിശേഷണോപപദങ്ങളാ
കുന്നു. ഇവയും തമ്മിൽ ചേൎന്നു സമാസങ്ങൾ ഉണ്ടാകും.
വായിച്ചുതീൎന്നിട്ടുണ്ടായിരുന്നു, അറിയിച്ചുകൊള്ളാമായിരുന്നു.

(2) ഇവ സമാസങ്ങളാകയാൽ പൂൎവ്വപദവും ഉത്തരപദ
വും എങ്ങനെ അടുത്തടുത്തുവരുന്നുവോ അതുപോലെ പ്രാൿ
പദവും ഉപപദവും അടുത്തടുത്തുവരേണം. ഇവക്കു അന്യ
പദത്താൽ വ്യവധാനം വരികയുമരുതു. എന്നാൽ പദ്യത്തിൽ

"https://ml.wikisource.org/w/index.php?title=താൾ:56A5728.pdf/100&oldid=197370" എന്ന താളിൽനിന്ന് ശേഖരിച്ചത്