താൾ:56A5728.pdf/99

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 83 —

കഴിഞ്ഞു എന്നതിന്റെ കൎത്താവു അവനല്ല. അവൻ വായിച്ചു, ആ വായിക്കുക
എന്ന പ്രവൃത്തി തീൎന്നുപോയി എന്ന അൎത്ഥത്തിൽ കഴിഞ്ഞു എന്നതിന്റെ കൎത്തൃ
പദം പറയാതെ അതിനെ വായിച്ചു എന്നതിനോടു ചേൎത്തിരിക്കുന്നു. അതി
നാൽ അവൻ പാഠം സമ്പൂൎണ്ണമായി വായിച്ചു എന്ന അൎത്ഥം കാണിക്കുന്നു. കഴി
ഞ്ഞു എന്നതു വായിച്ചു എന്നതിന്റെ അൎത്ഥത്തിൽ ചില വിശേഷങ്ങളുണ്ടെന്നു
കാണിക്കുന്നതുകൊണ്ടു അതിനെ വിശേഷിക്കുന്നു.

(1) ക്രിയകൾ അടുത്തടുത്തു വന്നു ഒന്നു മറ്റേതിന്റെ അ
ൎത്ഥത്തിൽ ചില ഭേദങ്ങളെ കാണിക്കുന്നുവെങ്കിൽ അവ വി
ശേഷണഠിശേഷ്യഭാവത്തിൽ വന്നിരിക്കുന്നു എന്നു അറിയാം.

(2) ഈവിധമായ സമാസത്തിൽ പൂൎവ്വപദത്തിന്നു പ്രാൿ
പദമെന്നും ഉത്തരപദത്തിന്നു ഉപപദമെന്നും പേർ.

130. (1) ധാതുവിന്റെ അൎത്ഥത്തിലില്ലാത്ത ചില അൎത്ഥ
വിശേഷങ്ങളെ കാണിക്കുന്ന ഉപപദങ്ങൾക്കു ഭേദകോപ
പദങ്ങൾ എന്നു പേർ.

(i) പോയ്ക്കളയുന്നു– പ്രയാസംകൂടാതെ പോകുന്നു; അറിയിച്ചുകൊള്ളുന്നു–
വിനയത്തോടെ അറിയിക്കുന്നു; പൊയ്പോകുന്നു– അറിയാതെ പോകുന്നു.പ്രാൿ
പദത്തിന്റെ അൎത്ഥത്തിൽ ഇല്ലാത്തതായ അൎത്ഥം ഉപപദങ്ങളുടെ സഹായത്താൽ
കിട്ടുന്നു.

(2) അയക്ക, അരുളുക, ഇടുക, ഈടുക, ഇരിക്കു, കളക, കൂടുക,
കൊടുക്ക, ചെയ്ക, തരിക, തീരുക, പോക, പോരുക, വരിക,
വിടുക, വെക്കുക മുതലായവയെ ഉപപദങ്ങളായി ഉപയോ
ഗിക്കും. ഇവയിൽ ചിലവ ക്രിയാന്യൂനങ്ങളോടും ചിലവ ക്രി
യാനാമങ്ങളോടും ചേൎന്നുവരും.

കൊടുത്തയക്ക, പറഞ്ഞയക്ക, പോയിട്ടു, വന്നിട്ടു, പോയിരുന്നു, വന്നുകൂടു
ന്നു, ചെയ്തുകൊടുക്ക, അരുളിച്ചെയ്ക.

(8) പ്രാൿപദങ്ങളുടെ അൎത്ഥത്തെ ഭേദപ്പെടുത്തുന്ന ഉപ
പദങ്ങൾക്കു സ്വന്തമായ അൎത്ഥം പോയ്പോയിട്ടു ഒരു പുതിയ
അൎത്ഥം ഉണ്ടാകും. ഈ അൎത്ഥം എന്തെന്നും എങ്ങനെ ഉൽ

6*

"https://ml.wikisource.org/w/index.php?title=താൾ:56A5728.pdf/99&oldid=197369" എന്ന താളിൽനിന്ന് ശേഖരിച്ചത്