താൾ:56A5726.pdf/79

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 65 —

5. അൎദ്ധരാത്രിക്കു അവസാനിച്ചു. 6. നാലുമണിക്കു യാ
ത്ര പുറപ്പെട്ടു.

സപ്തമി:

1. ആദിയിൽ എന്തുണ്ടായി? 2. ഒരു നിമിഷത്തിൽ
ചെയ്തു. 3. ക്ഷണത്തിൽ വാ. 4. കൊല്ലത്തിൽ രണ്ടു
പ്രാവശ്യം എടുക്കും.
ജ്ഞാപകം: കാലനാമങ്ങളോടു 'തോറും' ചേൎന്നു ക്രിയാവിശേഷണങ്ങൾ
ഉണ്ടാകും.
നാൾതോറും, ദിവസംതോറും, കൊല്ലുന്തോറും, വൎഷന്തോറും, ആഴ്ചതോറും,
മാസന്തോറും. ഇത്യാദിയും അവ്യയം.

(3)പ്രകാരം.

1. സുമുഖി നല്ലവണ്ണം പാടി. 2. അവൻ കരയും
ഭാവം നിന്നാൻ. 5. കുട്ടി ഉറക്കെ വിലാപിച്ചു. 4. മന്ദ
മന്ദം ശിശു നടന്നു. 5. പതുക്കേ പറ. 6. തിണ്ണം പറഞ്ഞു.
7. ചാലവേ സമീഹിതം സാധിച്ചു. 8. പറഞ്ഞപ്രകാരം
ചെയ്ക. 9. തോന്നുംവണ്ണം ചെയ്യൊല്ല. 10. പലവഴി
താഴ്ത്തി. 11. ഇങ്ങിന്റെ സംഭവിച്ചു. 12. എങ്ങിനെ പറഞ്ഞു.
നല്ല വണ്ണം, ഭാവം, മന്ദം, അങ്ങിനെ ഇത്യാദിയും അവ്യയം.
ഈ പ്രയോഗത്തിൽ സാഹിത്യവും സപ്തമിയും വരും.

സാഹിത്യം:

1. ഊക്കോടേ പാഞ്ഞു. 2. വായു ബലത്തോടേ വിശി.
3. കോപത്തോടുരചെയ്തു. 4. സന്തോഷത്തോടേ ചെയ്തു.
5. നേരോടേ ചൊല്ലുവിൻ, 5. സുഖത്തോടേ ഇരിക്ക.

സപ്തമി:

1. വേഗത്തിൽ പാടി. 2. സുഖത്തിൽ ഇരുന്നു. 3. വെ
ടിപ്പിൽ വെച്ചു. 4. ഈ വിധത്തിൽ ചെയ്യാം. 5. ശരീരം
വൃത്തിയിൽ വെക്കേണം. 6. നന്മയിൽ ചൊന്നാർ.

5

"https://ml.wikisource.org/w/index.php?title=താൾ:56A5726.pdf/79&oldid=196478" എന്ന താളിൽനിന്ന് ശേഖരിച്ചത്