താൾ:56A5726.pdf/80

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 66 —

ജ്ഞാപകം: വിഭക്തിപ്രത്യയങ്ങൾ ഇല്ലാതേ, ക്രിയാവിശേഷണങ്ങളായ്വരു
ന്ന നാമങ്ങളും അവ്വയങ്ങളായിട്ടു സ്വീകരിക്കേണം. ക്രിയാവിശേഷണങ്ങൾ
ക്കുള്ള അൎത്ഥം തന്നേ ഇവയും കാണിക്കുന്നു.

(i.) സ്ഥലം.

അവിടെ, ഇവിടെ, എവിടെ, അങ്ങു, ഇങ്ങു, എങ്ങു, അകലേ, അരികേ,
നീളേ, ദൂരം, മീതേ, വഴിയേ, താഴേ, ചാരത്തു. ദൂരത്തു, അരികത്തു, നെഞ്ച
ത്തു, കിഴക്കോട്ടു, തെക്കോട്ടു ഇത്യാദി അവ്യയങ്ങൾ സ്ഥലത്തെ കാണിക്കുന്നു.

(ii.) കാലം.

അപ്പോൾ, ഇപ്പോൾ, എപ്പോൾ, അന്നു, ഇന്നു, എന്നു, ഇന്നലേ, നാളേ
മറ്റന്നാൾ, വൈകുനേരം, അന്നേരം, അക്കാലം, തൽക്ഷണം, ഉടനേ, വേഗം,
തെറ്റെന്നു ഇത്യാദി അവ്യയങ്ങൾ കാലത്തെ കാണിക്കുന്നു.

(iii.) പ്രകാരം.

വണ്ണം, ഉറക്കേ, പതുക്കേ, പ്രകാരം, പോലെ, അങ്ങിനെ, ഇങ്ങിനെ, എ
ങ്ങിനെ, ജാതി (ഒരു ജാതി = ഒരു വിധം) ഇത്യാദി അവ്യയങ്ങൾ പ്രകാരാൎത്ഥ
ത്തിൽ പ്രയോഗിക്കുന്നു.

(iv.) പ്രമാണം.

അത്ര, ഇത്ര, എത്ര, ഇത്തിരി, തെല്ലു, കുറേ, ഓളം ഇത്യാദി അവ്യയങ്ങൾ
പ്രമാണത്തെ സൂചിപ്പിക്കുന്നു.

(v.) സംഖ്യ.

ഒരിക്കൽ, ഒരുകുറി, നാലുവട്ടം, പത്തുരു ഇത്യാദി അവ്യയങ്ങൾ.

(vi.) നിശ്ചയം.

നിശ്ചയം, നിൎണ്ണയം, അസംശയം, തീൎച്ച ദൃഢം ഇത്യാദി.

[ജ്ഞാപകം: ക്രിയകൾ പ്രവൃത്തിയും കാലവും കാണിക്കുന്നു. ഈ രണ്ടു
അൎത്ഥവും പൊയ്പോയിട്ടു പ്രത്യയങ്ങളെപോലെ നാമങ്ങളോടു ചേൎന്നുവരുന്ന
'കൊണ്ടാദി'ക്രിയാന്യൂനങ്ങളും അവ്യയങ്ങളാകുന്നു.]

1. കൊണ്ടു, തൊട്ടു, ചൊല്ലി, കുറിച്ചു. പറ്റി, (പൂണ്ടു, ആൎന്നു,) കാൾ, കാ
ട്ടിൽ ഇത്യാദി, ഇവ ദ്വിതീയാന്തനാമങ്ങളോടു ചേൎന്നുവരും.
2. കൂട, ചേൎന്നു, ഒരുമിച്ചു, ഒത്തു ഇത്യാദി. ഇവ സാഹിത്യത്തോടു ചേൎന്നുവരും.
3. ആയി, ആയ്ക്കൊണ്ടു, വേണ്ടി ഇത്യാദി. ഇവ ചതുൎത്ഥിയോടു ചേൎന്നുവരും.
4. കൂടെ (=ഊടെ), വെച്ചു ഇത്യാദി. ഇവ സപ്തമിയോടു ചേൎന്നുവരും.

"https://ml.wikisource.org/w/index.php?title=താൾ:56A5726.pdf/80&oldid=196480" എന്ന താളിൽനിന്ന് ശേഖരിച്ചത്