താൾ:56A5726.pdf/78

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 64 —

പഞ്ചമി:

1. കുട്ടി പടിയിൽനിന്നു വീണു. 2. കടലിൽനിന്നു
കരയേറ്റി. 3. മാല, കഴുത്തിൽനിന്നു നീക്കി. 4. രാമൻ
ആസനത്തിൽനിന്നിറങ്ങി.

സപ്തമി:

1. കൃഷ്ണൻ ദ്വാരകയിൽ വാണു. 2. രാമൻ വനത്തിൽ
ചെന്നു. 3. അച്ച്യുതൻ ഗൃഹത്തിൽ ഒളിച്ചു. 4. ഈശ്വരൻ
ഹൃദയത്തിൽ ഉണ്ടു. 5. കുട്ടി മണ്ണിൽ വീണു. 6. ധന
ത്തിൽ ആശ വെക്കൊല്ല.
ജ്ഞാപകം: സ്ഥലനാമങ്ങളോടു തോറും എന്ന പദം ചേൎന്നു ക്രിയാവിശേ
ഷണം ഉണ്ടാകും.
ഭിക്ഷു രാജ്യങ്ങൾതോറും ചെന്നു, നാടുകൾതോറും പോയി, ഇല്ലങ്ങൾതോ
റും നടന്നു, ഗ്രാമങ്ങൾതോറും തെണ്ടി. രാജ്യങ്ങൾതോറും ഇത്യാദിയും അവ്യയം.

(2) കാലം.

1. രാമൻ എപ്പോൾ പോകും? 2. ഞാൻ ഇന്നു പോ
കും. 3. കൃഷ്ണൻ ഇപ്പോൾ എത്തി. 4. ഞാൻ ഇന്നലേ
പോയിരുന്നു. 5. അപ്പോൾ പറക. 6. അന്നു എന്തുകൊ
ണ്ടു പറഞ്ഞില്ല. 7. സദ്യദിവസം രാവിലേ കുളിച്ചു.
8. പെട്ടെന്നു. ശൈത്യം തട്ടി. 9. മുമ്പു പറഞ്ഞു. 10. പി
ന്നേ പറയാം. 11. നാളേ വാ. 12. അന്നേരം കാണാം.
എപ്പോൾ ഇത്യാദിയും അവ്യയം ആകുന്നു.
ജ്ഞാപകം: തെറ്റെന്നു, പെട്ടെന്നു, ചിക്കനേ, പൊടുക്കനേ, കടുക്കനേ,
ചീളെന്നു, നാളെന്നു, കോളെന്നു, കടുകെന്നു. ഇവയെയും ഇവിടെ ചേൎക്കാം
ഇവയും അവ്യയങ്ങൾ ആകുന്നു.
ഇവിടെയും ചതുൎത്ഥിയും സപ്തമിയും വരും.

ചതുൎത്ഥി:

1. പത്തു മണിക്കു വാ. 2. ഉച്ചക്കു എത്തി. 3. സ
ന്ധ്യക്കു ജപിച്ചു. 4. ശുഭമുഹൂൎത്തത്തിന്നു കാൎയ്യം തുടങ്ങി.

"https://ml.wikisource.org/w/index.php?title=താൾ:56A5726.pdf/78&oldid=196476" എന്ന താളിൽനിന്ന് ശേഖരിച്ചത്