താൾ:56A5726.pdf/52

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 38 —

വിഭക്തി ഏകവചനം ഏകവചനം ഏകവചനം ഏകവചനം ഏകവചനം ഏകവചനം
പ്രഥമ മരം കണ്ണു മാൻ നാടു നീർ പശു
ദ്വിതീയ മരത്തെ
മരത്തിനെ
കണ്ണിനെ മാനിനെ നാടിനെ
നാട്ടിനെ
നീരിനെ
നീറ്റിനെ
പശുവിനെ
പശുവെ
തൃതീയ മരത്താൽ കണ്ണിനാൽ മാനിനാൽ നാട്ടിനാൽ നീരിനാൽ
നീറ്റിനാൽ
നീറ്റാൽ
പശുവിനാൽ
പശുവാൽ
സാഹിത്യം മരത്തോടു
മരത്തിനോടു
കണ്ണിനോടു
കണ്ണോടു
മാനിനോടു നാട്ടിനോടു നീരിനോടു
നീരോടു
നീറ്റിനോടു
പശുവിനോടു
പശുവോടു
ചതുൎത്ഥി മരത്തിന്നു* കണ്ണിന്നു മാനിന്നു നാട്ടിന്നു നീരിന്നു
നീറ്റിന്നു
പശുവിന്നു
പഞ്ചമി മരത്തിൽനിന്നു
മരത്തി(ത്തീ)ന്നു*
കണ്ണിൽനിന്നു
കണ്ണിന്നു
മാനിൽനിന്നു നാട്ടിൽനിന്നു
നാട്ടിന്നു
നീരിൽനിന്നു
നീറ്റിൽനിന്നു
പശുവിൽനിന്നു
പശുവിന്നു
ഷഷ്ഠി മരത്തിൻ്റെ
മരത്തിനുടെ
കണ്ണിൻ്റെ മാനിൻ്റെ നാട്ടിൻ്റെ നീരിൻ്റെ
നീറ്റിൻ്റെ
പശുവിൻ്റെ
പശുവിനുടെ
സപ്തമി മരത്തിൽ കണ്ണിൽ മാനിൽ നാട്ടിൽ നീരിൽ
നീറ്റിൽ
പശുവിൽ

ഫലം, ജനം, ധനം, നിലം, വിദ്വാൻ, ഗുണവാൻ, മരുത്തു, വയർ, തെരു, തേർ, കൽ, മൺ
ഇവയുടെ രൂപങ്ങളെ പറക.
ജ്ഞാപകം: സപ്തമിയോടു ഏക്കു എന്ന പ്രത്യയം ചേൎത്തു സ്ഥലചതുൎത്ഥി എന്ന രൂപം ഉണ്ടാക്കുന്നു. നാട്ടിലേക്കു
(* ഇവിടെ ന്നു എന്നതിനുള്ള ഉച്ചാരണഭേദം മനസ്സിലാക്കിക്കേണം. ൽനി കൂടാതെയുള്ള ഈ വക രൂപങ്ങളിൽ
ഇ ഹ്രസ്വമായും ദീൎഘമായും വരുമെന്നും പറഞ്ഞുകൊടുക്കേണം.)

"https://ml.wikisource.org/w/index.php?title=താൾ:56A5726.pdf/52&oldid=196374" എന്ന താളിൽനിന്ന് ശേഖരിച്ചത്