താൾ:56A5726.pdf/49

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 35 —

ങ്ങൾ ഏതു ലിംഗങ്ങളിൽ മാത്രം വരും? 7. കുരങ്ങച്ചാർ, ഭോഷച്ചാർ, പണി
ക്കച്ചാർ എന്നിവ ഏതു വചനം? 8. അർ പ്രത്യയം നപുംസകലിംഗത്തിൽ
പ്രയോഗിച്ചു കാണുമോ? 9. എല്ലാ ലിംഗങ്ങളിലും പ്രയോഗിച്ചു കാണുന്ന
ബഹുവചനപ്രത്യയം ഏതു? ഉദാഹരണം പറക.

പതിനഞ്ചാം പാഠം.

വിഭക്തി.

66. ആഖ്യ, ആഖ്യാതം, കൎമ്മം എന്നിവയെ മേൽവിവരി
ച്ചുവല്ലോ. 'രാമന്റെ ശരത്താൽ രാവണൻ മരിച്ചു' എന്ന
വാക്യത്തിൽ 'രാവണൻ' ആഖ്യയും 'മരിച്ചു' ആഖ്യാതവും
ആകുന്നു എന്നു നിങ്ങൾക്കു അറിയാമല്ലോ. 'രാമന്റെ'
എന്ന പദത്തിന്റെ അൎത്ഥം ശരം എന്ന പദത്താൽ പൂൎണ്ണ
മായ്വരുന്നു. അതുകൊണ്ടു രാമന്റെ എന്ന പദം ശരം എന്ന
നാമത്തോടു അന്വയിക്കുന്നു. മരണക്രിയയെ സാധിപ്പിക്കു
ന്നതിൽ അത്യന്തം ഉപകരിച്ചതു ശരമാകയാൽ 'ശരത്താൽ'
എന്നതു 'മരിച്ചു' എന്ന ക്രിയയോടു കൂടെ അന്വയിക്കുന്നു.
ഈ ദൃഷ്ടാന്തത്തിൽനിന്നു ഒരു വാക്യത്തിലെ നാമങ്ങളിൽ ചി
ലവ ഒരു നാമത്തോടും മറ്റുചിലവ ക്രിയയോടും അന്വ
യിച്ചു വരും എന്നു അറിയാം. ഒരു വാക്യത്തിൽ ഒരു നാമ
ത്തിന്നു മറ്റു നാമത്തോടോ ക്രിയാപദത്തോടോ ഉള്ള സം
ബന്ധത്തെ കാണിക്കുന്ന നാമത്തിന്റെ രൂപഭേദത്തിന്നു
വിഭക്തി എന്നു പറയും.

67. ഈ രൂപഭേദങ്ങൾ ഏഴുവിധമാകുന്നു. ഇവയെ ക്രമ
പ്പെടുത്തിയ വിധത്തെ അനുസരിച്ചു ഒന്നാമത്തെ, രണ്ടാമ

3*

"https://ml.wikisource.org/w/index.php?title=താൾ:56A5726.pdf/49&oldid=196354" എന്ന താളിൽനിന്ന് ശേഖരിച്ചത്