താൾ:56A5726.pdf/50

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 36 —

ത്തെ, എന്നിങ്ങിനെ അൎത്ഥമാകുന്ന (1) പ്രഥമ, (2) ദ്വിതീയ,
(3) തൃതീയ, (4) ചതുൎത്ഥി, (5) പഞ്ചമി, (6) ഷഷ്ഠി, (7) സപ്തമി
എന്ന പേരുകൾ ഇവക്കു കല്പിച്ചിരിക്കുന്നു. വിളിരൂപത്തെ
കാണിക്കുന്ന പ്രഥമയുടെ ഭേദത്തിന്നു സംബോധന എന്നു
പേരാകുന്നു. 'ഓടുകൂടി' എന്ന അൎത്ഥത്തെ കാണിക്കുന്ന
തൃതീയയുടെ ഭേദത്തിന്നു സാഹിത്യം എന്നു പേർ. ഉദാഹ
രണത്തിന്നായിട്ടു ഒന്നാം പാഠത്തിൽ ഈശ്വരശബ്ദത്തിന്റെ
രൂപങ്ങളെ നോക്കുക.

വിഭക്തിരൂപങ്ങളെയും പ്രത്യയങ്ങളെയും താഴേ കാണി
ക്കുന്നു.

വിഭക്തിയുടെ
പേർ
വിഭക്തിയുടെ
സംജ്ഞ
പ്രത്യയങ്ങൾ
ഒന്നാം വിഭക്തി പ്രഥമ പ്രഥമ ഒഴികെയുള്ള
വിഭക്തിപ്രത്യയങ്ങ
ളെ നാമത്തോടു ചേൎക്കു
ന്നതിന്നു ചിലപ്പോൾ
നാമരൂപത്തെ മാറ്റേ
ണ്ടിവരുന്നു. ഇങ്ങി
നെ മാറ്റിയ നാമരൂ
പത്തിന്നു ആദേശരൂ
പമെന്നു പറയും.
വിളിരൂപം സംബോധന
രണ്ടാം വിഭക്തി ദ്വിതീയ
മൂന്നാം വിഭക്തി തൃതീയ ആൽ, ഓടു
സാഹിത്യം ഓടു കൂടെ; ഒടു,
or ഓടു കൂടി
നാലാം വിഭക്തി ചതുൎത്ഥി കു, നു, ക്കു, ന്നു
അഞ്ചാം വിഭക്തി പഞ്ചമി ഇൽനിന്നു
ആറാം വിഭക്തി ഷഷ്ഠി ൻ്റെ, ഉടെ
ഏഴാം വിഭക്തി സപ്തമി ഇൽ, കൽ, ക്കൽ
"https://ml.wikisource.org/w/index.php?title=താൾ:56A5726.pdf/50&oldid=196359" എന്ന താളിൽനിന്ന് ശേഖരിച്ചത്