താൾ:56A5726.pdf/48

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 34 —

64. കൾ എന്ന പ്രത്യയം ചില നാമങ്ങളോടു ചേരു
മ്പോൾ ക്കൾ എന്നും മറ്റു ചിലവയോടു ചേരുമ്പോൾ
ങ്ങൾ എന്നും ആയ്ത്തീരും.

—ക്കൾ പിതാക്കൾ, പൂക്കൾ, ശ്വാക്കൾ, പശുക്കൾ, തെ
രുക്കൾ, പിതൃക്കൾ, ഗോക്കൾ, സത്തുക്കൾ.
—ങ്ങൾ ജനങ്ങൾ, മരങ്ങൾ, നിലങ്ങൾ, വരങ്ങൾ, ശര
ങ്ങൾ, കൎമ്മങ്ങൾ, പെങ്ങൾ, പെണ്ണുങ്ങൾ,
ആണുങ്ങൾ, മൃഗങ്ങൾ.

65. അർ എന്നതു ആർ എന്നും മാർ എന്നും ആയ്ത്തീരും.

—ആർ ശാസ്ത്രിയാർ, നല്ലാർ.
—മാർ ഭാൎയ്യമാർ, നാരിമാർ, പുരുഷന്മാർ, ദേവിമാർ, ദേ
വന്മാർ, ബ്രാഹ്മണന്മാർ.

16. അഭ്യാസം.

(i) നൃക്കൾ, മക്കൾ, പൂക്കൾ, രാജാക്കന്മാർ, പ്രഭുക്കൾ, സ്ഥലങ്ങൾ, ഭഗ
വാന്മാർ, വിദ്വാന്മാർ, നൃപർ, സജ്ജനങ്ങൾ, രാജാവവർകൾ, മങ്കമാർ, കോ
പികൾ, സുഹൃത്തുകൾ. ഇവയുടെ ഏകവചനം പറക.
(ii.) ശിശു, പിശാചു, മാരു ശൈലം, മല, ഗിരി, ഗോവു, ദ്യോവു, മുത്തു
മഹത്തു, ബുദ്ധിമാൻ, ഗുണവതി, മരുത്തു, ഭ്രാതാവു, രാജാവു, മൂൎദ്ധാവു, തല,
പല്ലു കണ്ണു, തരം, തൈരു, ധീരൻ, കിടാവു, മകൻ, ഗുണി, പിതാവു, മാതാവു,
ഗുരു, ശിഷ്യൻ. ഇവയുടെ ബഹുവചനങ്ങളെ എഴുതുക.

15. പരീക്ഷ.

1. വചനം എന്നാൽ എന്തു? 2. മലയാളഭാഷയിൽ എത്ര വചനങ്ങൾ
ഉണ്ടു? 3. ബഹുവചനപ്രത്യയങ്ങൾ ഏവ? 4. കൾ പ്രത്യയം എങ്ങിനെയെല്ലാം
മാറിപ്പോകും? 5. ങ്ങൾ എന്ന കൾ പ്രത്യയത്തിന്റെ വികാരത്തിൽ അവ
സാനിക്കുന്ന ഉദാഹരണങ്ങളെ പറക. 6. അർ, ആർ, മാർ എന്ന പ്രത്യയ

"https://ml.wikisource.org/w/index.php?title=താൾ:56A5726.pdf/48&oldid=196346" എന്ന താളിൽനിന്ന് ശേഖരിച്ചത്