താൾ:56A5726.pdf/29

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 15 —

കുട്ടിയോടു വരാൻ പറഞ്ഞുവെങ്കിലും ആ കുട്ടി വന്നില്ല. 5. നീ പറഞ്ഞ കാ
ൎയ്യം മനസ്സിലായി, ആ കാൎയ്യം സാധിപ്പാൻ ശ്രമിക്കാം. 6. ഞാൻ കച്ചവടം
ചെയ്തു കച്ചവടത്തിൽ എനിക്കു വളരെ നഷ്ടം വന്നു.

മേൽവാക്യങ്ങളിൽ അടിയിൽ വരയുള്ള പദങ്ങളുടെ സ്ഥാനത്തു സൎവ്വനാ
മങ്ങളെ പ്രയോഗിക്ക.

6. പരീക്ഷ.

1. സൎവ്വനാമം എന്നാൽ എന്തു? 2. അവയെ സൎവ്വനാമങ്ങളെന്നു പറയു
ന്നതു എന്തിന്നു? 3. മനുഷ്യൻ എന്ന പദം മഹേശ്വരൻ, രാമസ്വാമി, ശങ്ക
രൻ, അച്യുതൻ മുതലായ എല്ലാമനുഷ്യരെയും സംബന്ധിച്ചു പറയുവാൻ കഴി
യുന്നതുകൊണ്ടു അതിനെ സൎവ്വനാമം എന്നു പറയാമോ?

(1) അവൻ രാമന്റെ അനുജന്റെ ഭാൎയ്യ. (2) അവൾ എന്റെ ജ്യേഷ്ഠ
ത്തിയുടെ മകൻ. (3) ഇതു അച്യുതന്റെ മകന്റെ മകൾ. (4) ഇവ രാമ
ന്റെ മാതാപിതാക്കന്മാർ. (5) ആർ? ഇവൻ രാമന്റെ ഭാൎയ്യയോ?

ഈ അഞ്ചു വാക്യങ്ങളിലുള്ള തെറ്റുകളെ കാണിക്ക.

ഏഴാം പാഠം.

ക്രിയ.

1. രാമൻ വന്നു. 2. രാമൻ വരുന്നു. 3. രാമൻ വരും.
26. ഈ മൂന്നു വാക്യങ്ങളിൽ അൎത്ഥഭേദം ഉണ്ടാകുന്നതു
എങ്ങിനേ? ഈ അൎത്ഥഭേദം വന്നു, വരുന്നു, വരും എന്ന പദ
ങ്ങൾ നിമിത്തമാണെന്നു തെളിയുന്നുവല്ലോ. ഈ പദങ്ങൾ
രാമന്റെ വരവു ഏതു കാലത്തായിരുന്നു എന്നു കാണിക്കുന്നു.
'വന്നു' എന്നതുകൊണ്ടു ആ വരവു കഴിഞ്ഞകാലത്തായി
രുന്നു എന്നും 'വരുന്നു’ എന്നതുകൊണ്ടു ആ വരവു ഇപ്പോൾ
നടക്കുന്ന കാലത്താണെന്നും 'വരും' എന്നതുകൊണ്ടു അതു
വരാനുള്ള കാലത്താണെന്നും അറിയാം. ഇങ്ങിനെയുള്ള
ചില വാക്കകൾ കാലഭേദങ്ങളെയും രാമന്റെ പ്രവൃത്തിയെ
യും കാണിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:56A5726.pdf/29&oldid=196266" എന്ന താളിൽനിന്ന് ശേഖരിച്ചത്