താൾ:56A5726.pdf/30

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 16 —

27. കാലഭേദങ്ങളെയും പ്രവൃത്തികളെയും കാണിക്കുന്ന
വാക്കുകൾക്കു ക്രിയാപദങ്ങൾ എന്നു പറയും. വന്നു,
വരുന്നു, വരും എന്നിവ ക്രിയാപദങ്ങളാകുന്നു.

28. കഴിഞ്ഞു പോയ കാലത്തെ ഭൂതകാലമെന്നും ഇ
പ്പോൾ നടക്കുന്ന കാലത്തെ വൎത്തമാനകാലമെന്നും വരും
കാലത്തെ ഭാവികാലമെന്നും പറയും. (-1ാം അഭ്യാസം നോക്കുക.)

ഭൂതകാലം: വന്നു. പോയി. ഇരുന്നു. പഠിച്ചു.
വൎത്തമാനം: വരുന്നു. പോകുന്നു. ഇരിക്കുന്നു. പഠിക്കുന്നു.
ഭാവി: വരും. പോകും. ഇരിക്കും. പഠിക്കും.

7. അഭ്യാസം.

1. താഴേ എഴുതിയ വാക്യങ്ങളിലെ ക്രിയാപദങ്ങളെ എടുത്തു അവയിൽ
ഓരോന്നു ഏതു കാലത്തെ കാണിക്കുന്നുവെന്നു പറക.

(1) മഴ പെയ്തു. (2) പക്ഷി പറക്കും. (8) കുട്ടി കളിക്കുന്നു. (4) നാ
യി ചാടി. (5) പൂച്ച ചാകും. (6) എലി ഓടി. (7) മാതു നാണിച്ചു. (8) കു
ട്ടികൾ പാഠം പഠിച്ചു. (9) നിങ്ങൾ വായിച്ചുകൊണ്ടിരിപ്പിൻ.

2. താഴേ എഴുതിയ വാക്യങ്ങളിലെ നാമങ്ങളെയും ക്രിയകളെയും വെവ്വേ
റെ എഴുതുക.

(1) രാമൻ കുട്ടിയെ കണ്ടു. (2) പണിക്കാരൻ പശുവിനെ ഓടിച്ചു.
(3) ശിഷ്യൻ ഗുരുവിനെ വന്ദിച്ചു. (4) ഗുരു ശിഷ്യന്റെ സാമൎത്ഥ്യം പ്രശംസിച്ചു.
(5) മരം നിലത്തു വീണുപോയി. (6) ഇംഗ്ലീഷുകാർ യുദ്ധത്തിൽ ജയിച്ചു.
(7) ഈ യാത്രയുടെ ശേഷം ഞാൻ സുഖത്തോടും സന്തോഷത്തോടും കാലംകഴിച്ചു
പോന്നു. (8) ഞങ്ങളുടെ ശ്രമങ്ങൾ ഒന്നും സാദ്ധ്യമായില്ല. (9) കപ്പൽ മണ
ത്തിട്ടമേൽ കയറിപ്പോയി. (10) പുഷ്പങ്ങൾ വികസിച്ചു തുടങ്ങി.

3. മേൽവാക്യങ്ങളിലെ നാമങ്ങളെ എടുത്തു അവയെ തരങ്ങളായി ഭാഗിക്ക.
4. മേൽവാക്യങ്ങളിലെ ക്രിയകളുടെ കാലങ്ങളെ എഴുതുക.
5. പാഠപുസ്തകത്തിൽനിന്നു ഒരു വാക്യം എടുത്തു അതിലെ നാമങ്ങളെയും
ക്രിയകളെയും വെവ്വേറേ എഴുതുക.

"https://ml.wikisource.org/w/index.php?title=താൾ:56A5726.pdf/30&oldid=196269" എന്ന താളിൽനിന്ന് ശേഖരിച്ചത്