താൾ:56A5726.pdf/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 13 —

തിയുണ്ടായി കൃഷ്ണന്നു ആവശ്യമുള്ള സാധനങ്ങളെ കൃഷ്ണന്റെ
മാതാപിതാക്കന്മാർ കൊടുക്കുന്നു'.

ഇവിടെ കൃഷ്ണശബ്ദത്തെയും മാതാപിതാക്കന്മാർ എന്ന
ശബ്ദത്തെയും പലകുറി ആവൎത്തിച്ചു പറഞ്ഞിരിക്കയാൽ
കേൾക്കുമ്പോൾ ഒട്ടും രസം തോന്നുന്നില്ല. അതുകൊണ്ടു
കൃഷ്ണൻ തന്റെ മാതാപിതാക്കന്മാരെ അനുസരിച്ചു നടക്കു
ന്നതുകൊണ്ടു അവനിൽ അവൎക്കു പ്രീതിയുണ്ടായി, അവന്നു
ആവശ്യമുള്ള സാധനങ്ങളെ അവർ കൊടുക്കുന്നു' എന്നു പറ
യുന്ന പക്ഷം ഈ ആവൎത്തനം കൂടാതേ കഴിപ്പാൻ കഴിയും
അപ്പോൾ ഈ ശ്രുതികടുത്വം ഇല്ലാതായ്വരുന്നു. ഇതിന്നു കാ
രണം 'കൃഷ്ണൻ' എന്നതിന്നു പകരം 'അവൻ' 'താൻ' എന്ന
ശബ്ദങ്ങളെ ഉപയോഗിക്കുന്നതുകൊണ്ടും മാതാപിതാക്കന്മാർ
എന്നതിന്നു പകരം 'അവർ' എന്ന ശബ്ദം പ്രയോഗിക്കുന്നതു
കൊണ്ടും ആകുന്നു. കൃഷ്ണശബ്ദത്തിന്നു പകരമായ്വരുന്ന അ
വൻ, താൻ എന്നവയും നാമം തന്നേയെങ്കിലും നാമത്തിന്നു
ള്ള പോലെ ഇതിന്നു സ്വതേ അൎത്ഥമില്ല; മുൻപറഞ്ഞിട്ടുള്ള
വേറേയൊരു നാമത്തെ സംബന്ധിച്ചാൽ മാത്രം അവക്കു
അൎത്ഥമുണ്ടാകുന്നുള്ളു. 'അവൻ വന്നു’ എന്നു മാത്രം പറ
ഞ്ഞാൽ മുൻപറഞ്ഞിട്ടുള്ള ഒരു പുരുഷനെ അതു സംബന്ധി
കാത്തതുകൊണ്ടു അവൻ ആരെന്നു അറിയുവാൻ കഴിയായ്ക
യാൽ ആരെക്കുറിച്ചു സംസാരിക്കുന്നു എന്നു അറിഞ്ഞുകൂട.
മേൽവാക്യത്തിൽ അവൻ എന്നുള്ള പദം കൃഷ്ണന്നു പകരം
പ്രയോഗിച്ചിരിക്കുന്നുവെങ്കിലും ആവശ്യംപോലെ രാമൻ,
ഉദ്യോഗസ്ഥൻ, കച്ചവടക്കാരൻ, വക്കീൽ, ആശാരി മുതലായ
സൎവ്വപുരുഷന്മാരെക്കുറിച്ചും ഒരുപോലെ ഉപയോഗിപ്പാൻ
കഴിയുന്നതാകുന്നു. അതുകൊണ്ടത്രേ ഈ വിധം വാക്കുകൾക്കു
സൎവ്വനാമം എന്നു പേർ. അവൻ എന്നതിനെ പുരു
ഷന്മാരെ സംബന്ധിച്ചുപയോഗിക്കുന്നതുപോലെ അവൾ

"https://ml.wikisource.org/w/index.php?title=താൾ:56A5726.pdf/27&oldid=196254" എന്ന താളിൽനിന്ന് ശേഖരിച്ചത്