താൾ:56A5726.pdf/26

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 12 —

ങ്ങളെ പറക. 3. കുട്ടി എന്ന ഗുണിയുടെ ഗുണങ്ങളെ പറക. 4. ആനയു
ടെ ഗുണങ്ങളെ പറക 5. ആട്ടിന്റെ അവയവങ്ങളേവ? 6. തല, സീത,
ആരണ്യം, മണൽ, താമര, ഭാരം, കോമരം, മരം, ഉമ്മരം, കാശി, രാശി, വാ
ശി, ശൈത്യം, ചോദ്യം, പത്ഥ്യം, ന്യായം, ഉപായം, വായ്, നായ്, കായ്,
ഭയം, മയം, ഭാൎയ്യ, കാൎയ്യം, ഗംഗ, അംഗം, നദി, രാമേശ്വരം, സേന, ഇവയെ
സംജ്ഞാനാമം, മേയനാമം, സമൂഹനാമം, ഗുണനാമം എന്നിങ്ങിനെ വേർതി
രിച്ചെഴുതുക.

5. പരീക്ഷ.

1. സ്ഥൂലവിഭാഗം, സൂക്ഷ്മവിഭാഗം ഇവയെ വിവരിക്കുക. 2. സ്ഥൂല
വിഭാഗത്താൽ എന്തു കിട്ടുന്നു? 3. അംശം എന്നാൽ എന്തു്? 4. അംശങ്ങളുടെ
പേരുകൾ എന്തു നാമമായിരിക്കും? 5. സൂക്ഷ്മവിഭാഗത്താൽ എന്തു കിട്ടുന്നു?
6. അംശം, ഗുണം ഇവ തമ്മിൽ വ്യത്യാസമെന്തു? 7. ഗുണമെന്നാൽ എന്തു?
8. കള്ളത്തരം, ദുഷ്ടത, ക്രൂരത, പാരുഷ്യം, മടി, ചതി ഇവയെ ഗുണനാമങ്ങ
ളെന്നു പറയാമോ? 9. ഗുണമെന്നതു സദ്ഗുണം, ദുൎഗ്ഗുണം ഇവ രണ്ടിന്നും
പൊതുവിലുള്ള പേരോ? 10. ഗുണനാമങ്ങൾ്ക്കു ചില ഉദാഹരണങ്ങളെ പറക.

ആറാം പാഠം.

സൎവ്വനാമം.

23. 'രാമൻ വന്നു, അവന്റെ പാഠങ്ങളെ നല്ലവണ്ണം
പഠിച്ചു' എന്ന വാക്യത്തിൽ അവന്റെ എന്ന പദത്തിന്നു
മുൻപറഞ്ഞതായ രാമൻ എന്ന പദത്തെ സംബന്ധിച്ചു
മാത്രമേ അൎത്ഥമുള്ളു. അതുപോലെ ഞാൻ, നീ എന്ന പദ
ങ്ങൾക്കു സംസാരിക്കുന്ന ആളെയും കേൾക്കുന്ന ആളെയും
സംബന്ധിച്ചു മാത്രം അൎത്ഥം ഉണ്ടാകുന്നുള്ളൂ. സ്വതേ അ
ൎത്ഥമില്ലാതേ അന്യപദത്തെ ആശ്രയിച്ചു മാത്രം അൎത്ഥമുള്ള
വയായ്ത്തീരുന്ന നാമങ്ങൾക്കു സൎവ്വ നാമങ്ങൾ എന്നു പേർ.

24. 'കൃഷ്ണൻ കൃഷ്ണന്റെ മാതാപിതാക്കന്മാരെ അനുസരി
ച്ചു നടക്കുന്നതുകൊണ്ടു കൃഷ്ണനിൽ മാതാപിതാക്കന്മാൎക്കു പ്രീ

"https://ml.wikisource.org/w/index.php?title=താൾ:56A5726.pdf/26&oldid=196249" എന്ന താളിൽനിന്ന് ശേഖരിച്ചത്