താൾ:56A5726.pdf/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 6 —

നോക്കക). പണി ചെയ്ക എന്ന സംഗതിനിമിത്തം ഈ
ഓരോരാൾക്കു പണിക്കാരൻ എന്ന പേർ പറഞ്ഞു വരുന്നു.
അതുപോലെ തന്നേ മരംകൊണ്ടു പണി എടുക്കുന്ന ആളെ
ആശാരി എന്ന സാമാന്യമായ പേർ വിളിച്ചു വരുന്നു. വ
ണ്ടി തെളിക്കുന്ന കോരൻ, ഗോപാലൻ, അബ്ദു, അബ്ദുൾ
ഖാദർ എന്ന അസംഖ്യം ആളുകൾക്കു അവരുടെ പ്രവൃത്തി
നിമിത്തം വണ്ടിക്കാർ എന്ന പേർ കിട്ടുന്നതുകൊണ്ടു ആ
പേരിന്നു അവൎക്കു സമമായ അവകാശമുണ്ടു. അതുകൊണ്ടു
വണ്ടിക്കാരൻ, പണിക്കാരൻ, ഗുരുക്കൾ, തട്ടാൻ, ആശാരി
മുതലായ പേരുകളെ സാമാന്യനാമങ്ങൾ എന്നു പറയും.

12. ലോകത്തിൽ അസംഖ്യം വസ്തുക്കൾ ഉണ്ടു. അവ
യിൽ ചിലവ മറ്റു ചില വസ്തുക്കളോടു പല സംഗതിക
ളിൽ ഒക്കുകയും പല സംഗതികളിൽ അവയിൽനിന്നു ഭേദി
ക്കുകയും ചെയ്യുന്നു. ആടും പശുവും വളരേ ഭേദിച്ചിരിക്കുന്ന
ജീവികൾ തന്നേ എങ്കിലും നാലു കാലുകൾ, രണ്ടു കൊമ്പു
കൾ, പിളൎന്ന കുളമ്പുകൾ, പുറത്തു രോമം, വാൽ ഇത്യാദി
രണ്ടിന്നും സമമായിട്ടുള്ളതുകൊണ്ടു ഈ വിഷയങ്ങളിൽ അ
വക്കു തമ്മിൽ സാമ്യം ഉണ്ടു. ഈ സാമ്യത്താൽ ഇവറ്റെ
മൃഗങ്ങളെന്നു പറയുന്നു. അതുകൊണ്ടു മൃഗമെന്നതു സാമാ
ന്യനാമം. മനുഷ്യൻ, സ്ത്രീ, കുട്ടി, കിഴവൻ, മൃഗം, പശു, ആ
ടു, മാൻ, ആന, മീൻ, മരം, വള്ളി ഇവയെല്ലാം സാമാന്യ
നാമങ്ങൾ തന്നേ.

13. സാമ്യം ഹേതുവായിട്ടു അനേകവസ്തുക്കളെ ഒരു വൎഗ്ഗ
ത്തിൽ ചേൎക്കാമെങ്കിൽ ആ വൎഗ്ഗത്തിന്നു ജാതി എന്നു പേർ.
ജാതിയിൽ ഉൾപ്പെട്ട ഓരോന്നിനെ വ്യക്തിയെന്നു പറയും.
രാമൻ മനുഷ്യജാതിയിലെ വ്യക്തിയാകുന്നു. മാവ് മരമെന്ന
ജാതിയിലെ വ്യക്തിയാകുന്നു. തത്ത പക്ഷിജാതിയിലെ വ്യ
ക്തിയാകുന്നു.

"https://ml.wikisource.org/w/index.php?title=താൾ:56A5726.pdf/20&oldid=196228" എന്ന താളിൽനിന്ന് ശേഖരിച്ചത്