താൾ:56A5726.pdf/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 5 —

നാമങ്ങൾക്കു ചില ഉദാഹരണങ്ങളെ പറക. 3. താഴേ എഴുതിയ സംജ്ഞാ
നാമങ്ങളിൽ പുരുഷന്മാരുടെയും സ്ത്രീകളുടെയും പേരുകളെ വെവ്വേറെ എഴു
തുക. ചാത്തു, മാതു, ഗോപാലൻ, തേമൻ, പാറു, നാണു, കോരു, പൊന്നു,
തങ്കം, ഹരി, മാർ, മാക്കം, ധേനു, ചന്തു, ചിരുത, ഓമൻ. 4. മനുഷ്യൻ, സ്ത്രീ,
ഭൂഖണ്ഡം, രാജ്യം, സംസ്ഥാനം, ജില്ല, താലൂക്ക്, അംശം, ദേശം, നഗരം,
ഗ്രാമം, പൎവ്വതം, കുന്നു, നദി, ആറു, സമുദ്രം, കടൽ, ഉൾക്കടൽ, തടാകം,
ദ്വീപു, കായൽ, മുനമ്പു, സംവത്സരം, മാസം, ഋതു, ആഴ്ച, പക്ഷം, പക്കം,
നക്ഷത്രം, ഗ്രഹം, രോഗം, ശാസ്ത്രം. ഈ സംജ്ഞികളിൽ ഓരോന്നിന്നു
ഈരണ്ടു സംജ്ഞാനാമങ്ങളെ ഉദാഹരണമായി പറയുക.

2. പരീക്ഷ.

1. സംജ്ഞ എന്നാൽ എന്തു? 2. സംജ്ഞി എന്നാൽ എന്തു? 3. സംജ്ഞാ
സംജ്ഞികൾക്കു തമ്മിലുള്ള ഭേദം എന്തു? 4. രാമൻ, പുരുഷൻ ഇവ തമ്മിലുള്ള
വ്യത്യാസമെന്തു? 5. സ്ത്രീ, സീത ഇവ തമ്മിൽ എന്താകുന്നു വ്യത്യാസം?
6. പ്രത്യേകമായ സംജ്ഞകൾ ഉള്ള ചില വസ്തുക്കളുടെ പേർ പറക. 7. സംജ്ഞ
കളെക്കൊണ്ടു എന്താകുന്നു പ്രയോജനം? 8. ഒരാളെ രാമൻ എന്നോ കൃഷ്ണൻ
എന്നോ വിളിപ്പാൻ വല്ല സംഗതിയും ഉണ്ടായിരിക്കേണമോ?

മൂന്നാം പാഠം.

സാമാന്യനാമം.

1. ഗുരുക്കൾ കുട്ടികളെ പഠിപ്പിക്കുന്നു.
2. തട്ടാൻ മോതിരം ഉണ്ടാക്കി.
3. ആശാരി വന്നു.
4. വണ്ണത്താടിച്ചി ഉടുപ്പു കൊണ്ടു വന്നിരിക്കുന്നു.
5. വണ്ടിക്കാരൻ കുതിരയെ കെട്ടും.
6. പണിക്കാരൻ പണി തീൎത്തു കൂലിക്കു വരും.

11. പണിക്കാരൻ എന്ന പദം പണി എടുക്കുന്ന കൊ
ട്ടൻ, കോരൻ, ചന്തു, ചാത്തു മുതലായ അസംഖ്യം പുരുഷ
ന്മാരെ സംബന്ധിച്ചു ഒരുപോലെ ഉപയോഗിക്കാം (5.6.7.8

"https://ml.wikisource.org/w/index.php?title=താൾ:56A5726.pdf/19&oldid=196226" എന്ന താളിൽനിന്ന് ശേഖരിച്ചത്