താൾ:56A5726.pdf/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 7 —

14. ജാതിയുടെ പേരുകൾ എല്ലാം സാമാന്യനാമ
ങ്ങൾ ആകുന്നു. വ്യക്തിക്കു പ്രത്യേകമായിട്ടുള്ള പേർ സം
ജ്ഞാനാമം ആകുന്നു. സജ്ഞാനാമത്തിന്നു അൎത്ഥമില്ല.
സാമാന്യനാമത്തിന്നു അൎത്ഥമുണ്ടു. സംജ്ഞാനാമം ഒന്നിനെ
മാത്രം കാണിക്കും. സാമാന്യനാമം പലതിനെയും കുറിക്കും.

ജാതിനാമങ്ങൾ ബ്രാഹ്മണൻ ശൂദ്രൻ മൃഗം മരം ലോഹം
വ്യക്തിനാമങ്ങൾ കൃഷ്ണറാവു രാമന്നായർ പശു മാവു പൊൻ

3. അഭ്യാസം.

1. സാമാന്യനാമങ്ങൾക്കു ചില ഉദാഹരണങ്ങൾ പറക. 2. പാഠശാലയി
ലുള്ള സാധനങ്ങളുടെ പേരുകൾ എഴുതി അവയിൽ ഓരോന്നു എന്തു നാമമെ
ന്നു പറക. 3. നിങ്ങളുടെ ഗൃഹത്തിലുള്ള വസ്തുക്കളുടെ പേരുകൾ എഴുതി ആ
പേരുകൾ എന്തു നാമങ്ങൾ എന്നു പറക. 4. നിങ്ങൾ സ്കൂളിലേക്കു വരുന്ന
വഴിയിൽ കണ്ട സാധനങ്ങളുടെ പേരുകൾ എഴുതി അവ എന്തു നാമങ്ങൾ
എന്നു പറക. 5. അപ്പു, മലയൻ, കോമരം, അച്ചു, രാജാവു, ഇട്ടിക്കോശി,
ക്രിസ്ത്യാനി, കച്ചവടക്കാരൻ, ഹരിശ്ചന്ദ്രൻ, മഹാരാജാവു, ശൂദ്രൻ, പാറു, ഭാൎയ്യ,
മരം, തേക്കു, നാരി, പാൎവ്വതി, അമ്മ.

(i.) ഇവയിൽനിന്നു സംജ്ഞാനാമങ്ങളെയും സാമാന്യനാമങ്ങളെയും എടു
ത്തു വെവ്വേറെ എഴുതുക. (ii.)മേലെഴുതിയ നാമങ്ങളിൽ രണ്ടോ, മൂന്നോ എടു
ത്തു ചെറിയ വാക്യങ്ങൾ ഉണ്ടാക്കുക. ദൃഷ്ടാന്തം: അപ്പു എന്ന മലയൻ കോമ
രം ആകുന്നു.

6. (i.)മനുഷ്യൻ, ചാത്തു. (ii.)സ്ത്രീ, ഇന്ദ്രാണി. (iii.)പുസ്തകം,
ഇന്ദുലേഖ. (iv.)ബ്രാഹ്മണൻ, വിശ്വാമിത്രൻ. (v.)ഋഷി, വസിഷ്ഠൻ.
(vi.)സന്യാസി, ശംകരാചാൎയ്യൻ. ഇവയിൽ ജാതിയെ കാണിക്കുന്ന പദം
ഏതു? വ്യക്തിയെ കാണിക്കുന്ന പദം ഏതു?

3. പരീക്ഷ.

1. ഒരു കുട്ടിയെ കോരൻ എന്നു വിളിക്കുവാനായിട്ടു അവനു വല്ല ഗുണ
ങ്ങളോ, ലക്ഷണങ്ങളോ, ഉണ്ടായിരിക്കേണമോ? 2. ഒരാൾക്കു ആറു മുഖ
ങ്ങൾ ഉണ്ടായിട്ടോ, ആറുമുഖംപിള്ള എന്നു വിളിച്ചുവരുന്നതു? 3. ചക്ര
പാണിവാൎയ്യരുടെ കയ്യിൽ ചക്രമുണ്ടായിട്ടോ അദ്ദേഹത്തിന്നു ആ പേർ ഉണ്ടാ

"https://ml.wikisource.org/w/index.php?title=താൾ:56A5726.pdf/21&oldid=196231" എന്ന താളിൽനിന്ന് ശേഖരിച്ചത്